തേപ്പുപെട്ടി കൊണ്ട് പച്ചക്കറി വേവിക്കുന്ന കൊച്ചുമകൻ; അമ്പരന്ന് മുത്തശ്ശി: വിഡിയോ
Mail This Article
മുത്തശ്ശിയെ പ്രാങ്ക് ചെയ്യുന്ന കൊച്ചുമകന്റെ വിഡിയോ വൈറലാകുന്നു. തേപ്പുപെട്ടി കൊണ്ട് പച്ചക്കറി വേവിക്കാനായിരുന്നു കൊച്ചുമകന്റെ ശ്രമം. ഇതു കണ്ട് മുത്തശ്ശിക്ക് ആശങ്കയായി. കൊച്ചുമകന് മാനസികമായി എന്തോ പ്രശ്നമുണ്ടെന്നാണ് മുത്തശ്ശി കരുതിയത്.
ഇത് എത്ര സമയം ചൂടാക്കണമെന്ന കൊച്ചുമകന്റെ ചോദ്യം കേട്ടാണ് മുത്തശ്ശി അടുക്കളയിലേക്ക് വരുന്നത്. നോക്കുമ്പോൾ തേപ്പുപെട്ടി കൊണ്ട് പച്ചക്കറി വേവിക്കാനുള്ള ശ്രമത്തിലാണ് യുവാവ്. ഇതു കണ്ട് മുത്തശ്ശി അമ്പരന്നു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ‘പച്ചക്കറി വേവിക്കാന്‍ മുത്തശ്ശി പറഞ്ഞിരുന്നല്ലോ’ എന്നായിരുന്നു കൊച്ചുമകന്റെ മറുപടി. എന്നാൽ അതിന് സ്റ്റീമർ ആണ് ഉപയോഗിക്കേണ്ടെതെന്ന് മുത്തശ്ശി. നീ കാര്യമായാണോ ഇതെല്ലാം ചെയ്യുന്നതെന്ന് ചോദിച്ച് മുത്തശ്ശി ആശങ്കപ്പെടുന്നു. ആണെന്ന് കൊച്ചുമകൻ. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ചിലപ്പോൾ ആരുടെയെങ്കിലും സഹായം വേണ്ടി വരുമെന്നും മുത്തശ്ശി കൊച്ചുമകനോട് പറയുന്നു.
‘pubity’ എന്ന ഇൻസ്റ്റഗ്രാം പേജ് ആ വിഡിയോ പങ്കുവച്ചത്. ഇതുവരെ 2.3 കോടി വ്യൂസ് വിഡിയോയ്ക്ക് ലഭിച്ചു. ചിരി നിർത്താനായില്ല എന്നും മുത്തശ്ശിയുടെ മുഖഭാവം കണ്ടപ്പോൾ വിഷമമായി എന്നുമെല്ലാം കമന്റുകൾ ഉണ്ട്.