ADVERTISEMENT

മക്കളുടെ കയ്യിൽ നിന്ന് സർപ്രൈസായി ഒരു ഗിഫ്റ്റ് കിട്ടുമ്പോൾ അച്ഛനമ്മമാരുടെ സന്തോഷം ഒന്ന് വേറെ തന്നെയാവും. എന്നാൽ ആ സമ്മാനത്തിന്റെ വില അൽപ്പം കൂടി പോയാലോ? സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത് അത്തരത്തിലുള്ള ഒരു വിഡിയോ ആണ്. ഷൂസ് വാങ്ങി അച്ഛന് നൽകുന്നതാണ് വിഡിയോ. ‘യദുപ്രിയം മേത്ത’ എന്ന വ്ലോഗറാണ് വിഡിയോ പങ്കുവച്ചത്.

Read More: ‘ഇത് ഇന്ത്യയിൽ ധരിക്കാൻ പാടില്ല, നിങ്ങൾ ഇന്ത്യയുടെ പേര് കളയുന്നു’; പൊതുസ്ഥലത്ത് ഉർഫിക്ക് വിമർശനം

അച്ഛന് മകൻ ഷൂസ് വാങ്ങി നൽകുന്നതിൽ എന്ത് പ്രത്യേകത എന്നല്ലേ. നമ്മൾ കരുതുന്ന പോലെ ഷൂസ് നിസാരക്കാരനല്ല, നാല് ലക്ഷം രൂപയാണ് ഷൂസിന്റെ വില. അച്ഛന് മകൻ ഷൂസ് നൽകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. വളരെയധികം സന്തോഷത്തോടെയാണ് അച്ഛൻ ഷൂസ് വാങ്ങുന്നതും. ഒരുപാട് സന്തോഷമായെന്ന് അച്ഛൻ പറയുന്നുമുണ്ട്. എന്നാൽ അതിന് പിന്നാലെയാണ് മകൻ അച്ഛനോട് ഷൂസിന്റെ വിലയെ പറ്റി പറയുന്നത്. നാല് ലക്ഷമായി ഷൂസിന് എന്ന് പറയുമ്പോൾ അച്ഛന്റെ മുഖഭാവം മുഴുവനായി മാറുന്നു. നിനക്ക് ഭ്രാന്തായോ എന്ന് ചോദിച്ച് ഷൂസ് ബോക്സിലിട്ട് തിരിച്ചു നൽകുകയും ചെയ്യുന്നു. 

നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. അച്ഛനു നൽകിയ സമ്മാനം കൊള്ളാം പക്ഷേ, ഇത്രയും പൈസയുടേത് വാങ്ങി നൽകി അവർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കരുത്, ഇതിന് ശരിക്കും 4 ലക്ഷം രൂപയുണ്ടോ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com