ADVERTISEMENT

നടി മൗനി റോയിക്ക് ആശംസ നേർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൗനിക്ക് സന്തോഷവും ഐശ്വരവും ആശംസകളും അറിയിച്ച സ്മൃതി, വരൻ സൂരജ് നമ്പ്യാർ ഭാഗ്യവാനാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. 2000ൽ സംപ്രേഷണം ചെയ്ത ഒരു ഹിന്ദി ടെലിവിഷൻ സീരിയലിൽ സ്മൃതിയുടെ മകളായി മൗനി അഭിനയിച്ചിട്ടുണ്ട്. ഇക്കാലത്തെ ബന്ധം മുൻനിര്‍ത്തിയാണ് സമൃതിയുടെ കുറിപ്പ്.

‘‘17 വർഷം മുമ്പാണ് ഈ പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അവളൊരു തുടക്കക്കാരിയാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ അവൾ ബുദ്ധിമതിയായിരുന്നു. അവളെ സുഹൃത്തായും കുടുംബാംഗമായും ലഭിച്ചവർ ഭാഗ്യമുള്ളവരാണ്. അവൾ നല്‍കിയ ജീവിത പാഠങ്ങൾ അവർക്ക് സന്തോഷവും ഊഷ്മളതയും നൽകി. ഇന്ന് അവൾ പുതിയൊരു യാത്ര തുടങ്ങുകയാണ്. ദൈവങ്ങൾ അവളോട് കരുണ കാണിക്കുകയും അവൾക്ക് സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകുകയും ചെയ്യട്ടേ. വരൻ ഭാഗ്യവാനാണ്. ദൈവം അനുഗ്രഹിക്കട്ടെ’’– മൗനിയുടെയും സൂരജിന്റെയും വിവാഹചിത്രങ്ങൾ പങ്കുവച്ച് സ്മൃതി കുറിച്ചു. 

ജനുവരി 27ന് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു മൗനി റോയി– സൂരജ് നമ്പ്യാർ വിവാഹം. ദുബായിൽ ഇൻവസ്റ്റ്മെന്റ് ബാങ്കർ ആണ് സൂരജ്. 3 വർഷമായി ഇരുവരും പ്രണയത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com