ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷിജു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർ ഇഷ്ടപ്പെട്ട ഷിജുവിന് ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് കൂടുതൽ ജനപിന്തുണ ലഭിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഷിജു. പ്രണയ വിവാഹമായിരുന്നെന്നും വീട്ടിൽ എതിർപ്പുകളുണ്ടായിരുന്നെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷിജു പറഞ്ഞു. 

shiju1
ഷിജുവും ഭാര്യയും , Image Credits: Instagram/shijuaractor

‘പ്രണയ വിവാഹമായിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയമായി മാറുകയായിരുന്നു. 2009 ലായിരുന്നു വിവാഹം. താനും സഹോദരനും വളരെ അടുപ്പത്തിലായിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ ഒരു അകൽച്ച വന്നു. ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് ഭാര്യയായിരുന്നു. പിന്നീടത് പ്രണയമായി മാറി. ഒരു സമയം എത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

shiju2
ഷിജു, Image Credits: Instagram/shijuaractor

രണ്ട് മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നു. വിവാഹം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറി.  ഇപ്പോള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കുകയാണ്’. ഷിജു അഭിമുഖത്തിൽ പറഞ്ഞു. 

ബിഗ് ബോസിലേക്ക് വരാനുള്ള കാരണവും ഭാര്യയാണ്. ഇത്രയും കാലം അഭിനയിച്ചിട്ടും സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ഭാര്യയുടെ വാക്ക് കേട്ട് ബിഗ് ബോസിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞു.  

English Summary:

Shiju Opens Up About His Marriage Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com