ADVERTISEMENT

അമേരിക്കയുടെ ഗ്ലോബല്‍ ഹോക്ക് (RQ-4A Global Hawk) ഡ്രോണ്‍ വെടിവച്ചിടുക വഴി ഇറാന്‍ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. അവരുടെ അപ്രതീക്ഷിത നീക്കം അമേരിക്കയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയായിരുന്നു. പെന്റഗണ്‍ ചാര നിരീക്ഷണപ്പറക്കലുകള്‍ക്ക് വളരെയധികം ഉപയോഗിച്ചുകൊണ്ടിരുന്ന ഡ്രോണാണിനെയാണ് ഇറാന്‍ ആകാശത്തുനിന്ന് വെടിവച്ച് വീഴ്ത്തി ഞെട്ടിച്ചത്. ഇതാകട്ടെ ഇറാന്റെ വര്‍ധിച്ചു വരുന്ന സൈനിക ശേഷിയുടെ തെളിവുമായിരുന്നു. 

 

ഇതെത്തുടര്‍ന്നാണ് ഇറാന്റെ കൈയ്യിലുള്ള മറ്റു മിസൈലുകളെക്കുറിച്ചുള്ള, വ്യോമ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഇതില്‍ നിന്നു മനസ്സിലാകുന്നത് ഗ്ലോബല്‍ ഹോക്കിനെക്കാള്‍ മികച്ച ഡ്രോണുകള്‍ അമേരിക്കയുടെ കൈയ്യില്‍ ഉണ്ടെങ്കിലും അതു വെടിവച്ചിടാന്‍ പ്രയോഗിച്ചതിനെക്കാള്‍ മികച്ച സാങ്കേതികവിദ്യ ഇറാന്റെ ആയുധപ്പുരയിൽ ഉണ്ടെന്നാണ്.

 

ഇറാന്‍ പണം മുടക്കുന്നത് മികച്ച സാങ്കേതികവിദ്യ സ്വന്തമാക്കാനാണ് എന്നാണ് ജെയ്ന്‍സ് ഡിഫെന്‍സ് വീക്‌ലിയുടെ എഡിറ്റര്‍ ജെറമി ബിനിയുടെ അഭിപ്രായം. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തില്‍ ഇറാന്റെ ശേഷി മികച്ചതാണെന്ന് അറിയാമായിരുന്നു. പക്ഷേ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യോമ പ്രതിരോധത്തിലും അവര്‍ക്ക് മികവുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

 

എന്താണ് ഇറാന്‍ ഉപയോഗിച്ച ആയുധം?

 

തേഡ് ഓഫ് കോര്‍ഡാഡ് (3rd of Khordad) സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റം ഉപയോഗിച്ചാണ് ഡ്രോണ്‍ എയ്തു വീഴ്ത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇറാന്റെ കരുത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയുടെ പരിധിയില്ലാത്ത കരുത്തിന്റെ പര്യായപദമായ ഡ്രോണ്‍ വീഴ്ത്തിയ വീരന്‍ എന്നൊക്കെയാണ് ഇതിനു ലഭിക്കുന്ന വാഴ്ത്തലുകള്‍. തേഡ് ഓഫ് കോര്‍ഡാഡ് അല്ലെങ്കില്‍ കോര്‍ഡാഡ് 3, 2014ല്‍ അവതരിപ്പിച്ചതാണ്. 75 കിലോമീറ്ററാണ് ഇതിന്റെ പരിധി. 30 കിലോമീറ്റര്‍ ഉയരെയുള്ള ലക്ഷ്യങ്ങളെ തകര്‍ത്തു കളയാനും അതു മതി. 

 

എന്നാല്‍, ഇറാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞു വരുമ്പോള്‍ മറ്റൊരു അദ്ഭുതവും കാണാം. ഡ്രോണിനെതിരെ ആക്രമണം നടത്തിയെന്ന് അമേരിക്ക പറയുന്നിടത്ത് ഇറാന്റെ സൈനിക വിന്യാസങ്ങളൊന്നുമില്ല. അങ്ങോട്ട് കോര്‍ഡാഡ് 3യെ ഒരു ട്രക്കില്‍ വച്ചു കൊണ്ടുവന്ന് തൊടുത്ത് അമേരിക്കയുടെ അഭിമാന ഡ്രോണ്‍ നിലം പറ്റിക്കുകയായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT