താൽക്കാലിക അധ്യാപകനിൽനിന്ന് 20,000 രൂപ കൈക്കൂലി; കേന്ദ്ര സർവകലാശാലയിലെ പ്രഫസർക്ക് സസ്പെൻഷൻ
Mail This Article
×
കാസർകോട്∙ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസറെ സസ്പെൻഡ് ചെയ്തു. സോഷ്യൽ വർക്ക് വിഭാഗത്തിലെ പ്രഫസർ എ.കെ.മോഹന് എതിരെയാണു നടപടി. മോഹന്റെ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന താൽക്കാലിക അധ്യാപകനിൽനിന്നും 20,000 രൂപ വാങ്ങവേ വിജിലൻസ് എത്തുകയായിരുന്നു. അധ്യാപകന്റെ പരാതിയിലാണു വിജിലൻസ് നടപടി സ്വീകരിച്ചത്.
സ്ഥിരം നിയമനത്തിനായി മോഹൻ അധ്യാപകനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണു വിവരം. ആദ്യ ഗഡുവായി 20,000 രൂപ നൽകുന്നതിനിടെ പ്രഫസർക്കു പിടിവീഴുകയായിരുന്നു. മോഹനെ വിജിലൻസ് പിടികൂടിയെങ്കിലും സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രഫസറെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് വൈകിട്ട് വൈസ് ചാൻസലർ പുറത്തുവിടുകയായിരുന്നു.
English Summary:
Kasaragod central university professor was suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.