ADVERTISEMENT

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 20 ലക്ഷം അംഗങ്ങൾ ലോകത്തിലെ വിവിധ കമ്പനികളിലേക്ക് നുഴഞ്ഞുകയറി ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. ഇവരെല്ലാം ചൈനീസ് സർക്കാരിന്റെ ചാരൻമാരായി പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ (സിസിപി) ഏകദേശം 20 ലക്ഷം അംഗങ്ങൾ വിവിധ രാജ്യങ്ങളിലെ വൻ കമ്പനികൾ, ബാങ്കുകൾ, മീഡിയ ഗ്രൂപ്പുകൾ, സർവകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ രഹസ്യമായി ജോലി ചെയ്യുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരം റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്.

 

ഓസ്ട്രേലിയൻ പത്രമാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കമ്പനികളിൽ ചൈനീസ് ചാരൻമാർ ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 20 ലക്ഷം സിസിപി ഏജന്റുമാരുടെ പേരുകൾ മാത്രമല്ല, അവരുടെ പാർട്ടിയിലെ സ്ഥാനം, ജനനത്തീയതി, ദേശീയ ഐഡി നമ്പർ, വംശീയത എന്നിവയും ചോർന്ന ഡേറ്റകളിൽ ഉൾപ്പെടുന്നു. എന്നാൽ, പട്ടികയിൽ വ്യക്തിഗത അംഗങ്ങളുടെ പേര് ഓസ്‌ട്രേലിയൻ പത്രം നൽകിയിട്ടില്ല, അവർ ജോലി ചെയ്യുന്ന കമ്പനികളുടെ പേരു മാത്രമാണ് നൽകിയിരിക്കുന്നത്.

 

ചോർന്ന ഡേറ്റ അനുസരിച്ച്, സി‌സി‌പി അംഗങ്ങൾ രഹസ്യമായി നുഴഞ്ഞുകയറിയ കമ്പനികളിൽ ബോയിങ്, വോൾസ്‌വാഗൺ തുടങ്ങിയ നിർമാതാക്കൾ, ഫൈസർ, അസ്ട്രാസെനെക തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, എഎൻഇസഡ്, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകൾ ഉൾപ്പെടുന്നു. എന്നാൽ, ഇന്ത്യയിലെ ഏതെല്ലാം കമ്പനികളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ രഹസ്യമായി ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമല്ല.

 

ഈ ഡേറ്റാബേസിൽ നിന്ന് ലോകത്തെ ഒന്നടങ്കം അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അമേരിക്ക ഉൾപ്പടെയുള്ള ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും വൻകിട കമ്പനികളിൽ ചൈനീസ് ചാരൻമാർ ജോലി ചെയ്യുന്നുണ്ട് എന്നതാണ്. ഇവരെല്ലാം ചൈനീസ് പ്രസിഡന്റും ചെയർമാനുമായ ജിൻ‌പിങ്ങിന്റെ കീഴിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും വ്യക്തമാക്കുന്നുണ്ട്.

 

വിവിധ വിദേശകമ്പനികളിൽ ജോലി ചെയ്യുന്നവർ 79,000 ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശാഖകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇവർക്കെല്ലാം വേണ്ട സമയത്ത് ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ചില കമ്പനികൾക്കെങ്കിലും തലവേദനയാകും. തങ്ങളുടെ രഹസ്യ വിവരങ്ങൾ പുറത്തുപോകരുതെന്ന് ഉറപ്പുവരുത്തുന്ന ബോയിങ് പോലെയുള്ള യുഎസ് കമ്പനികൾക്ക് ഇത് വലിയ വാർത്ത തന്നെയാണ്.

 

English Summary: Two million members of Chinese Communist Party infiltrating world's biggest companies: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com