ADVERTISEMENT

ജോധ്പൂർ വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന ട്രക്കിൽ നിന്ന് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയർ മോഷ്ടിക്കപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂർ എയർഫീൽഡിലേക്ക് മാറ്റുന്നതിനിടെയാണ് മോഷണം. നവംബർ 27 നാണ് ലഖ്‌നൗവിലെ എയർഫീൽഡിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് ആറ് പുതിയ മിറാഷ്-2000 ടയറുകൾ ട്രക്കിൽ കൊണ്ടുപോയത്. ഉത്തർപ്രദേശിലെ ഷഹീദ് പഥിൽ നിന്നാണ് മോഷണം നടന്നത്.

 

ഷഹീദ് പഥിലെ ഗതാഗത തടസ്സത്തിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗതാഗത തടസ്സം മുതലെടുത്ത് കുറ്റവാളികൾ ട്രക്കിലെ സ്ട്രാപ്പ് കീറി ടയർ മോഷ്ടിക്കുകയായിരുന്നു. ഷഹീദ് പഥിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്കോർപിയോയിൽ എത്തിയവരാണ് ടയറുകൾ മോഷ്ടിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ ഹെം സിങ് രാവത്ത് പറഞ്ഞു.

 

ട്രക്ക് ഡ്രൈവർ പറയുന്നതനുസരിച്ച് പുലർച്ചെ 12.30 നും 1 നും ഇടയിലാണ് സംഭവം. ഇന്ധനം നിറയ്ക്കുന്ന വാഹനം (1), യൂണിവേഴ്സൽ ട്രോളി (1), ബോംബ് ട്രോളി (2), സെവൻ സ്റ്റെപ്പ് ലാഡർ (1), കോ 2 ട്രോളി (2), എയർക്രാഫ്റ്റ് നോസ് ടയറുകൾ (6) എന്നിങ്ങനെ എട്ട് വ്യത്യസ്ത സാധനങ്ങളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.

 

English Summary: Tyre of India's Mirage fighter plane stolen from truck on its way to Jodhpur airbase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com