48 മെഗാപിക്സൽ ക്യാമറ, ടൈപ് സി പോർട്, ഡൈനാമിക് ഐലന്‍ഡ്; ഐഫോൺ 15,പ്ലസ് മോഡലുകളിങ്ങനെ
Mail This Article
കാത്തിരിപ്പിനു വിരാമമിട്ടു ആപ്പിൾ അവതരണ ചടങ്ങായ വണ്ടർലസ്റ്റില്‍ ഐഫോൺ 15, പ്ലസ് മോഡലുകള്‍ ആപ്പിൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷമിറങ്ങിയ പ്രോ മോഡലുകളിലെ മികവുകളിൽ ചിലതായ എ16 ബയോണിക് ചിപ്, ഡൈനാമിക് ഐലൻഡ് ഫീച്ചറുകൾ സ്വീകരിച്ചു കൊണ്ടാണ് 15 ലൈനപ്പ് ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിളിന്റെ എല്ലാ ഐഫോൺ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോർട്ട് എത്തുന്നുണ്ട്. ലൈറ്റ്‌നിംഗ് ചാർജിങ് പോർട്ട് ഇല്ലാതെ എത്തുന്ന ആദ്യത്തെ ഹാൻഡ്‌സെറ്റുകളായി മാറി ഇതോടെ ഐഫോൺ 15, പ്ലസ് മോഡലുകള്‍.
ഐഫോൺ 15 ഡിസ്‌പ്ലേയ്ക്ക് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ഉണ്ട്. ഐഫോൺ 15ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കിൽ ഐഫോൺ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ ഹാൻഡ്‌സെറ്റുകളിൽ അവതരിപ്പിച്ച എ16 ബയോണിക് ചിപ്പിനൊപ്പം രണ്ടാം തലമുറ അൾട്രാ വൈഡ് ബാൻഡ് ചിപ്പും (UWB) ഇതിലുണ്ട്.
ഐഫോൺ 15(iPhone 15),ഐഫോൺ 15 പ്ലസ് iPhone 15 Plus മോഡലുകളിലെ പ്രാഥമിക ക്യാമറ 2um ക്വാഡ് പിക്സൽ സെൻസറും f/1.6 അപ്പേർച്ചറുമുള്ള 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയാണ്. എഫ്/1.6 അപ്പേർച്ചറും സെൻസർ ഷിഫ്റ്റ് സ്റ്റെബിലൈസേഷനും ഉള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഐലന്‍ഡിൽ 12 മെഗാപിക്സൽ TrueDepth ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ക്രാഷ് ഡിറ്റക്ഷൻ 3 , സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് എന്നിവ ഉൾപ്പെടെ, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സഹായം നൽകുന്നതിനുള്ള നിർണായക സുരക്ഷാ മാർഗങ്ങൾ iPhone 15 ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു . നിലവിൽ 14 രാജ്യങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്,
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ അഞ്ച് പുതിയ നിറങ്ങളിൽ ലഭ്യമാകും: പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ്. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15 വെള്ളിയാഴ്ച ആരംഭിക്കുന്നു, സെപ്റ്റംബർ 22 വെള്ളിയാഴ്ച മുതൽ ലഭ്യത ആരംഭിക്കുന്നു.
∙വില: 799 ഡോളർ (iPhone 15) & 899 ഡോളർ (iPhone 15 Plus)