ADVERTISEMENT

ഗെയിമുകള്‍ക്ക് ഉൾപ്പെടെ വിലക്കുറവ് പ്രഖ്യാപിച്ച് സോണി പ്ലേ സ്റ്റേഷന്‍ ബ്ലാക് ഫ്രൈഡെ ആദായ വില്‍പ്പന. എല്ലാ പുതിയ പിഎസ്5 വേരിയന്റ്സിനും, അക്‌സസറികള്‍ക്കും, വിഡിയോ ഗെയിംസിനും ഇതുപ്രകാരം വിലക്കുറവുണ്ട്. സ്‌റ്റോക് തീരുന്നതു വരെ ആയിരിക്കാം കിഴിവ് ലഭിക്കുക. സോണി സെന്റര്‍, ആമസോണ്‍ തുടങ്ങിയ വില്‍പ്പനശാലകളില്‍ നിന്ന് കിഴിവ് നേടാം. സോണി ഇന്ത്യയുടെ ട്വീറ്റ് ഇതാ : 

പ്ലേസ്റ്റേഷന്‍ 5 ഡിസ്‌ക് എഡിഷന്‍ 7500 രൂപ വിലക്കുറവില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ പരിശോധിക്കാം

പിഎസ്5 ഡിജിറ്റല്‍ എഡിഷന്‍ ഫോര്‍ട്‌നൈറ്റ് കോബോള്‍ട്ട് സ്റ്റാര്‍ ബണ്ടില്‍ 37,490 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഫോര്‍ട്‌നൈറ്റ് കോബോള്‍ട്ട് സ്റ്റാര്‍ ബണ്ടില്‍ വൗച്ചര്‍ ഉണ്ടായിരിക്കും. അതുപയോഗിച്ച് ലെഗോ-സ്‌റ്റൈല്‍ഡ് കോബോള്‍ട്ട്സ്‌നോഫുട്ട് ഔട്ട്ഫിറ്റ്, സഫയര്‍ സ്റ്റാര്‍ ബാക് ബ്ലിങ്, ഇന്‍വേര്‍ട്ടര്‍ പിക്ആക്‌സ്, വെതര്‍ സ്‌നോസ്‌ട്രൈപ്‌സ് റാപ്, 1,000 വി-ബക്‌സ് ുതടങ്ങിയ പല ഗെയിം ബെനഫിറ്റ്‌സും ഉണ്ടാകും. പിഎസ്5 ഡ്യൂവല്‍സെന്‍സ് കണ്ട്രോളര്‍, പിഎസ് വിആര്‍2 ഹൊറൈസണ്‍ കോള്‍ ഓഫ് ദ മൗണ്ടന്‍സ് ബണ്ടില്‍ തുടങ്ങി പലതിനും വിലക്കുറവ് ഉണ്ടായിരിക്കും.

എംആര്‍പി 4,999 രൂപയുള്ള സോണി പിഎസ്5 സ്‌പൈഡര്‍മാന്‍ 2 സ്റ്റാന്‍ഡര്‍ഡ് എഡിഷന്‍ ഇപ്പോൾ വില്‍ക്കുന്നത് 2,999 രൂപയ്ക്കാണ്. 

എംആര്‍പി 3,999 ഉള്ള യുബിസോഫ്റ്റ് ഫാര്‍ ക്രൈ 6 സ്റ്റാന്‍ഡര്‍ഡ് എഡിഷന്‍ വില്‍ക്കുന്നത് 1,499 രൂപയ്ക്കാണ്. 

എംആര്‍പി 4,999 രൂപ ഇട്ടിരിക്കുന്ന സോണി ഗോഡ് ഓഫ് വാര്‍ റാഗ്നറോക് സ്റ്റാന്‍ഡര്‍ഡ് എഡിഷന്‍ ഇപ്പോള്‍ 2,499 രൂപയ്ക്ക് വാങ്ങാം. 

എംആര്‍പി 2,999 രൂപയുള്ള സോണി അണ്‍ചാര്‍ട്ടേഡ്: ലെഗസി ഓഫ് തീവ്‌സ് കളക്ഷന്‍ ഇപ്പോള്‍ 1,499 രൂപയ്ക്ക് ലഭ്യമാണ്.  

കൂറ്റന്‍ സ്‌ക്രീനുമായി ആമസോണ്‍ എക്കോ ഷോ 21

ഇതുവരെ ആമസോണ്‍ എക്കോ ഉപകരണങ്ങളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യ-ശ്രവണ അനുഭം നല്‍കാന്‍ എക്കോ ഷോ 21 എത്തുന്നു. ഇതില്‍ 21-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. ഇത് ഭിത്തിയില്‍ പിടിപ്പിക്കാം. ഇതിനൊപ്പം പുതിയ എക്കോ ഷോ 15നും അനാവരണം ചെയ്തിട്ടുണ്ട്. ഇതില്‍ പഴയമോഡലില്‍ ഉള്ള അതേ ക്യാമറയാണ് ഉള്ളത്. 

എക്കോ ഷോ 21

പുതിയ എക്കോ ഷോ 21 മോഡലിന് മനോഹരമായ സ്വരാനുഭൂതി നല്‍കാന്‍ സാധിക്കുമെന്ന് ആമസോണ്‍ പറയുന്നു. റൂം അഡോപ്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എക്കോ ഷോ 21 മോഡലിലെ ഓട്ടോ ഫ്രെയ്മിങ് ക്യാമറയ്ക്ക് എക്കോ ഷോ 15നില്‍ ഉള്ളതിന്റെ ഇരട്ടി ഫീല്‍ഡ് ഓഫ് വ്യൂഉണ്ടെന്നാണ് മനസിലാക്കുന്നത്. അതിനു പുറമെ 65 ശതമാനം അധിക സൂം കിട്ടുന്നു. എക്കോ ഷോ 21, 15 മോഡലുകള്‍ക്ക് സ്മാര്‍ട്ട്‌ഹോം ഹബ് ആയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. വൈ-ഫൈ 6ഇ സപ്പോര്‍ട്ട് ഉണ്ട്. 

ps5-3 - 1

ആമസോണ്‍ ഈ വര്‍ഷം പുറത്തിറക്കിയ എക്കോ ഹബിനെ പോലെ ഇവയ്ക്ക് പെയര്‍ ചെയ്ത് ഉപയോഗിക്കാവുന്ന ലൈറ്റ്, പ്ലഗ്, സ്വിച്ച് തുടങ്ങിയവ നിയന്ത്രിക്കാനുള്ള ശേഷിയുംഉണ്ടായിരിക്കും. എക്കോ ഷോ 21, 15 മോഡലുകളില്‍ ആമസോണ്‍ ഫയര്‍ ടിവികളുടെ ഫീച്ചറുകളും ഉണ്ട്. അതിനാല്‍ തന്നെ ഇവ ഫയര്‍ ടിവിയുടെ റിമോട്ട് ഉപയോഗിച്ചും നിയന്ത്രിക്കാം. കണ്ടെന്റ് കാണാം. 

ഹോം സ്‌ക്രീനില്‍ കസ്റ്റമൈസ് ചെയ്യാവുന്ന കലണ്ടര്‍ ഉണ്ട്. ഷോപ്പിങ്, ടു-ഡു വിജറ്റുകളും, സ്മാര്‍ട്ട് ഹോം കണ്ട്രോളുകളും ഉണ്ട്. പുതിയ എക്കോ ഷോ ഉപകരണങ്ങള്‍ക്കൊപ്പം അലക്‌സ വോയിസ് റിമോട്ടും ലഭിക്കും. 

ഭിത്തിയില്‍ ഉറപ്പിക്കാന്‍ വേണ്ട അക്‌സസറികളും കിട്ടും. ഇവ ഇതെഴുതുന്ന സമയത്തും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടില്ല. എന്നാല്‍, എക്കോ ഷോ 15 ഏകദേശം 26,000 രൂപയ്ക്കടുത്ത് വില വന്നേക്കുമെന്ന് കരുതുന്നു. എക്കോ ഷോ 21ന് 34,000 രൂപയ്ക്ക് അടുത്ത് വില വന്നേക്കാം. 

English Summary:

Sony PlayStation unveils Black Friday deals on PS5 consoles and games! Plus, explore the new Echo Show 21 and the US attempt to separate Chrome from Google.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com