ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ മോട്ടറോളയുടെ പുതിയ 5ജി ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി51 (5ജി) ഫോണിന്റെ ഇന്ത്യയിലെ വില 14,999 രൂപയാണ്. പന്ത്രണ്ട് 5ജി ബാൻഡുകളുടെ പിന്തുണയുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 480പ്ലസ് പ്രോസസറാണ് മോട്ടോ ജി51ലെ പ്രധാന ഫീച്ചർ.

 

മുൻ പതിപ്പിനേക്കാൾ ഇരട്ടി വേഗമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480പ്ലസ് പ്രോസസർ ഉപയോഗിച്ച് ഫോട്ടോ എഡിറ്റിങ് മുതൽ മൾട്ടിടാസ്‌കിങ് വരെയുള്ള എല്ലാ കാര്യങ്ങളിലും സുഗമവും പ്രതികരണശേഷിയുള്ളതുമായ മികച്ച പ്രകടനം ആസ്വദിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

6.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ സ്‌മാർട് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. മോട്ടോ ജി51 5ജിയിൽ 50 മെഗാപിക്സലിന്റെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 4ജിബി റാമും 64ജിബി സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകൾ (മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാൻ കഴിയും). 20W ടർബോപവർ ചാർജറുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

 

50 എംപി സെൻസർ ഉപയോഗിച്ച് ഏത് വെളിച്ചത്തിലും സൂപ്പർ ക്ലിയർ ഷോട്ടുകൾ നൽകുന്നു. കൂടാതെ ക്വാഡ് പിക്സൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ മികച്ച ഫോട്ടോകൾക്കായി നാലു മടങ്ങ് മികച്ച ലോ ലൈറ്റ് സെൻസിറ്റിവിറ്റി ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇൻഡിഗോ ബ്ലൂ, ബ്രൈറ്റ് സിൽവർ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് മോട്ടോ ജി51 5ജി ലഭ്യമാകുക. ഡിസംബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിൽ വിൽപനയ്‌ക്കെത്തും.

 

English Summary: Moto g51 5G unveiled in India for Rs 14,999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com