ADVERTISEMENT

ഭൂമി 4 അടുക്കുകളായാണു സ്ഥിതി ചെയ്യുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റിൽ, രണ്ടടുക്കുകളുള്ള ഉൾക്കാമ്പ് അഥവാ കോർ. ഇരുമ്പ്, നിക്കൽ എന്നീ ലോഹങ്ങളാൽ നിർമിതമാണ് കോർ. സ്വർണം, കൊബാൾട്ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളും കോറിൽ അടങ്ങിയിരിക്കുന്നു. ഖര, ദ്രാവക ഘടകങ്ങൾ ഇതിനുണ്ട്. ഘര ഭാഗം ഉള്ളിലും ദ്രാവക ഭാഗം പുറത്തും. 

 

എന്നാൽ ഇപ്പോൾ ഈ ധാരണയ്ക്ക് പരിഷ്കാരം വന്നിരിക്കുകയാണ്. ഈ ഇന്നർകോർ ഭാഗത്തിനുള്ളിൽ വീണ്ടുമൊരു ഘടനകൂടിയുണ്ടത്രേ. ഭൂകമ്പങ്ങൾ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങൾ പരിശോധിച്ചാണു ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണു പഠനത്തിനു പിന്നിൽ. പഠനഫലങ്ങൾ നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഇന്നർ കോറിനുള്ളിൽ വളരെ ഉറച്ച ലോഹത്തിന്റെ ഒരു ഗോളം കണക്കെയാണ് ഈ അഞ്ചാം അടുക്ക് സ്ഥിതി ചെയ്യുന്നത്.

 

ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നും ചൈനയിലെ പീക്കിങ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവർ നേരത്തെ കണ്ടെത്തിയിരുന്നു. നേച്ചർ ജിയോസയൻസ് എന്ന ജേണലിലാണ് ഈ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചത്. 

 

2009 ൽ ആണ് എതിർ ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വർഷത്തിലൊരിക്കൽ ഉൾക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. എൺപതുകളിലാണു മുൻപ് ഇങ്ങനെ സംഭവിച്ചത്. ഇനി 2040 നു ശേഷമാകും. ഖരരൂപത്തിലുള്ള ഉൾക്കാമ്പ് (ഇന്നർ കോർ) വലിയ വേഗത്തിൽ ദ്രാവകരൂപത്തിലുള്ള കോർഭാഗത്തിനുള്ളിൽ (ഔട്ടർ കോർ) കറങ്ങുന്നുണ്ടെന്ന് 1996 ൽ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു.

 

English Summary: Scientists find evidence of a new layer at the Earth's inner core

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com