ADVERTISEMENT

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിൽ ട്വിറ്റർ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.75 കോടിയാണെന്ന് പറയുന്നുണ്ട്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഫോളോചെയ്യുന്നവരുടെ എണ്ണം 6.6 കോടിയും. ഇതെങ്ങനെ സംഭവിച്ചു?

 

കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് വാദിക്കുന്നവരും ഉണ്ട്. ട്വിറ്റർ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരിക്കലും 1.75 കോടി ആയിരിക്കില്ലെന്നാണ് ടെക് വിദഗ്ധർ വാദിക്കുന്നത്. എന്നാൽ, മോദിയെ പിന്തുടരുന്ന 6.6 കോടിയിൽ നിന്ന് 1.75 കോടി ഇന്ത്യയിൽ നിന്നുള്ളവരെ ഒഴിവാക്കിയാൽ 4.85 കോടി പേരും വിദേശത്തുള്ളവർ ആയിരിക്കുമെന്നും ചിലര്‍ വാദിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള എല്ലാ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് മോദിയെ ഫോളോ ചെയ്യണമെന്നുമില്ല.

 

മോദിക്ക് ഇന്ത്യയിലുള്ളതിനേക്കാൾ പിന്തുണ വിദേശത്തുണ്ടെന്നും മോദി ലോകനേതാവാണെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. മോദിയെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും വ്യാജന്‍മാരാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. പിന്നീട്, ട്വിറ്റർ തന്നെ വ്യാജ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തതോടെ മോദിയുടെ ഫോളവേഴ്സിന്റെ എണ്ണവും കുത്തനെ കുറഞ്ഞിരുന്നു.

 

മോദിയുടെ ഫോളവേഴ്സിന്റെ എണ്ണത്തിന്റെ കാര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച നടക്കുന്നുണ്ട്. സർക്കാർ പുറത്തുവിട്ട ഈ ഡേറ്റ നിരവധി പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മോദിയെ പിന്തുടരുന്നവർ വിദേശത്തുള്ളവരാണോ വ്യാജ അക്കൗണ്ടുകളും ബോട്ടുകളും ആണോ എന്നാണ് മിക്കവരും ചോദിക്കുന്നത്. സർക്കാർ നൽകുന്ന ഡേറ്റയുടെ കൃത്യതയെ തന്നെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

English Summary: 1.75 crore vs 6.6 crore: It's math hour over PM Modi's followers as minister reveals number of Twitter users in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com