ADVERTISEMENT

രാജ്യാന്തര തലത്തിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണ അനുമതിക്കായി വിവിധ രാജ്യങ്ങളുമായി മസ്ക് സംസാരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വലിയ വാഹനങ്ങളിലും കപ്പലുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനും ഇലോൺ മസ്‌ക്കിന് പദ്ധതിയുണ്ട്.

 

ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങളിലും കപ്പലുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കമ്പനി ഇപ്പോൾ യുഎസിലെ റെഗുലേറ്റർമാരുടെ അംഗീകാരത്തിന് ശ്രമിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുടെയും അനുമതിക്കായി ശ്രമിക്കുകയാണ്. ട്രക്കുകൾ, കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിന് സ്‌പേസ് എക്‌സ് യു‌എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനിൽ (എഫ്‌സിസി) അപേക്ഷ നൽകിയിട്ടുണ്ട്.

 

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖല ഗ്രാമപ്രദേശങ്ങളിൽ നിന്ന് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ വ്യക്തമാക്കുന്നതാണ് ഇത്. ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക. എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്ന് ഇലോൺ മസ്‌ക് വെളിപ്പെടുത്തി. ഇതിനാൽ, ഈ നെറ്റ്‌വർക്ക് സംവിധാനം വിമാനം, കപ്പലുകൾ, വലിയ ട്രക്കുകൾ, ആർ‌വി (വിനോദയാത്ര വാഹനം) എന്നിവയ്‌ക്ക് മാത്രമായിരിക്കും നൽകുക.

 

ഇതിനിടെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റിന്റെ വേഗം ഈ വർഷം 300 എംബിപിഎസായി ഉയർത്തുമെന്നും സ്പേസ്എക്സ് കമ്പനി സിഇഒ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് പ്രോജക്റ്റിലൂടെ കമ്പനി ഇപ്പോൾ തന്നെ 50 മുതൽ 150 എംബിപിഎസ് വരെ വേഗം നൽകുന്നുണ്ട്. കൂടാതെ, കമ്പനി ഇതിനകം തന്നെ 1000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്. 12000 ത്തോളം സാറ്റലൈറ്റുകൾ വിക്ഷേപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

English Summary: Speed Of Internet To be Doubled To 300 Mbps This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com