ADVERTISEMENT

തിരുവനന്തപുരം∙ കേരള പൊലീസ് സൈബർഡോം 2019 - 2020 വർഷത്തെ എക്സലൻസ് മെഡലുകൾ ഹാക്ക്പി 2021 സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. സൈബർഡോംമുമായി ചേർന്ന് പ്രവർത്തിക്കുന്ന വോളന്റീർസിൽ നിന്നും സുത്യർഹമായ സംഭാവനകൾ നൽകിയ ആദർശ് നായർ, ജോർജി കുരിയൻ, ഗിൽസൺ ഗിൽബെർട്, റജ റഹീം എന്നിവർ എക്സലൻസ് മെഡലിന് അർഹരായി. ഇവർ നാലു പേരും 2019 - 2020 വർഷങ്ങളിലെ സൈബർഡോം ടോപ് കോണ്ട്രിബ്യൂട്ടേര്‍സ് ആയിരുന്നു. 

 

ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, ഡിജിപി അനിൽ കാന്ത് ഐപിസ്, എഡിജിപിയും സൈബർഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം ഐപിസ് എന്നിവരും പങ്കെടുത്തു. ചടങ്ങിൽ ഗ്രാപ്നൽ എന്ന ഡാർക്ക് വെബ് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനുള്ള സോഫ്റ്റ്‌വെയർ പ്രകാശിപ്പിക്കുകയും, ഹാക്ക്പി വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യുകയും ചെയ്തു.

 

വെഞ്ഞാറമൂട് സ്വദേശി ആദർശ് നായർ ഐടി കമ്പനിയായ യുഎസ്ടിയിൽ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവിയായി പ്രവർത്തിക്കുന്നു. കൂടാതെ അദ്ദേഹം ഡെപ്യൂട്ടി കമാൻഡർ എന്ന ഓണററി സ്ഥാപനത്തിൽ സൈബർഡോമിൽ പ്രവർത്തിച്ചു വരുന്നു. തിരുവനന്തപുരം സ്വദേശി ജോർജി കുരിയൻ ഫിൻടെക് കമ്പനിയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - ഇൻഫർമേഷൻ സെക്യൂരിറ്റി എന്ന സ്ഥാനം വഹിക്കുന്നു. കൂടാതെ ഇസാക്ക തിരുവനന്തപുരം എന്ന സംഘടനയുടെ പ്രസിഡന്റ്, സൈബർഡോമിൽ ഡെപ്യൂട്ടി കമാൻഡർ (ഓണററി പൊസിഷൻ) എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ആലപ്പുഴ സ്വദേശി ഗിൽസൺ ഗിൽബെർട്, ബ്രിഡ്ജ് ഗ്ലോബൽ എന്ന സ്ഥാപനത്തിൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിക്കുന്നു. കൂടാതെ അദ്ദേഹം സൈബർഡോമിന്റെ എലൈറ്റ് മെമ്പർ കൂടിയാണ്. പാലക്കാട് സ്വദേശിയായ റജ റഹീം, ബീഗിൾ സെക്യൂരിറ്റി എന്ന കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. കൂടാതെ ഒവാസ്പ് കേരള ഘടകത്തിന്റെ ലീഡർ, സൈബർഡോമിലെ ഡെപ്യൂട്ടി കമാൻഡർ (ഓണററി പൊസിഷൻ) എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഇൻഫർമേഷൻ സെക്യൂരിറ്റി ബുക്കുകളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

English Summary: Kerala Police Cyber Dome Excellence Medals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com