ADVERTISEMENT

കൊച്ചി ∙ മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഡിജിറ്റൽ ഉച്ചകോടി ടെക്സ്പെക്ടേഷൻസിന്റെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിർവഹിച്ചു. ജെയിൻ ഓൺലൈൻ ഡയറക്ടർ ടോം ജോസഫ്, ഐഎസ്ഡിസി ഓപറേഷൻസ് ഡയറക്ടർ സുബി കുര്യൻ, മനോരമ ഓൺലൈൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു, കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, എന്നിവർ പങ്കെടുത്തു.

∙ ടെക്സ്പെക്ടേഷൻസ് ഡിജിറ്റൽ മീറ്റ് – 2023 ഫെബ്രുവരി 17ന്

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്ടേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

∙ ഉച്ചകോടിയിൽ പങ്കെടുക്കാൻ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും

Rajeev-Chandrasekhar

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മുഖ്യപ്രഭാഷണത്തോടെ തിരി തെളിയുന്ന ഉച്ചകോടിയിൽ ഗൂഗിൾ ഇന്ത്യ ന്യൂസ് പാർട്ണർഷിപ് ഹെഡ് ദുർഗ രഘുനാഥ്, സോണിലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി, ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കർ, എക്സ്പീരിയൻ ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ്, ബാംഗ്ലൂർ വാച്ച് കമ്പനി സ്ഥാപകരായ നിരുപേഷ് ജോഷി, മേഴ്‌സി അമൽരാജ്, സ്ക്രോൾ എഡിറ്റർ‌ നരേഷ് ഫെർണാണ്ടസ്, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ടോട്ടോ ലേണിങ് സ്ഥാപകനും സിഇഒയുമായ ജോഫിൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

Durga is proficient in extending a good deal of helpful information to those setting up consumer media houses at various growth stages. Photo: Manorama Online
.

വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലായി ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയൽ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാർ, വാൻ മൊബിലിറ്റി സിഇഒ ജിത്തു സുകുമാരൻ നായർ, യുഎസ്ഡിസി സഹ സ്ഥാപകൻ വിശാൽ ചെൻരാജ്, പ്രോഫിറ്റ്‌വീൽ സ്ഥാപകനും സിഇഒയുമായ ഗൗതം മെഹ്‌റ, ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ, അഡോബിയുടെ ഇന്ത്യയിലെ സൊല്യൂഷൻ കൺസൽറ്റിങ് മേധാവി സൗമിത്ര ധങ്കർ, ഗൂഗിൾ ക്ലൗഡ് കസ്റ്റമർ എൻജിനീയറിങ് ഡയറക്ടർ സുബ്രം നടരാജൻ, വാച്ച് ടൈം ഇന്ത്യ എഡിറ്റർ-ഇൻ-ചാർജ് പ്രീതിക മാത്യു, മണികൺട്രോൾ എക്സിക്യൂട്ടീവ് എഡിറ്റർ ബിനോയ് പ്രഭാകർ, സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ്, ദ് ഹിന്ദു സിഇഒ എൽ.വി. നവനീത്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, അക്കാമയ് ടെക്നോളജീസ് ബിസിനസ് ഹെഡ് അരവിന്ദ് ഗണേശൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് - ഐടി ബാബു തോമസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ ജി. വെങ്കിട്ടരാമൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറുമായ ഷിബു കെ.തോമസ്, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് സഹസ്ഥാപക സുപ്രിയ മേനോൻ എന്നിവരും പങ്കെടുക്കും.

Saugata-Mukherjee

പ്രമുഖ കമ്പനികളുടെ സി‌ഇ‌ഒമാർ, സി‌ടി‌ഒമാർ, സി‌എക്സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവർ ടെക്സ്പെക്ടേഷൻസ് 2023 ന്റെ ഭാഗമാകും.

അക്കാമയ്, ഐസ്ഡിസി, പോപ്പുലർ ഹ്യുണ്ടായ് എന്നിവരാണ് ഉച്ചകോടിയുടെ ടെക്നോളജി, നോളജ്, ട്രാവൽ പാർട്ണർമാർ‌. ടെക്സ്പെക്ടേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.

English Summary: Manoramaonline Techspectations 2023: Official Launch by Governor Arif Muhammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com