ADVERTISEMENT

കൊച്ചി ∙ ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉൾക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാൻ വഴികാട്ടുന്ന ചർച്ചകൾക്കു വേദിയൊരുക്കി തുടക്കമാകുകയാണ് മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ടെക്സ്പെക്‌ടേഷന്‍സ് 2023. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിൽ ഇന്നു രാവിലെ 10ന് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമത്തിന്റെ അഞ്ചാം പതിപ്പിനു തുടക്കമാകും. ‘കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിലെ നവ ഡിജിറ്റല്‍ ക്രമം’ എന്ന വിഷയത്തിൽ കേന്ദ്ര ഐടി–നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് മുഖ്യപ്രഭാഷണം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ സാങ്കേതിക മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍, സംരംഭകർ, ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ പങ്കെടുക്കും.

ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കറിന്റെ അവതരണത്തോടെ ഉച്ചകോടിക്ക് തുടക്കമാകും. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു സ്വാഗതം പറയും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ആശംസാ പ്രസംഗം നടത്തും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. പുതിയ കാലത്തെ വലിയ ചർച്ചയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം സ്റ്റാർട്ടപ്പുകൾക്കു വിളനിലമൊരുക്കുന്ന കേരളം, ലക്ഷ്വറി ബ്രാൻഡുകളെ ആകർഷിക്കുന്ന കേന്ദ്രം, സമകാലിക വിനോദലോകം, വാർത്തയുടെ ഭാവി തുടങ്ങിയവയും ഉച്ചകോടിയിൽ ചർച്ചയാകും. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ അറിവും കാഴ്ചപ്പാടും പങ്കുവയ്ക്കുന്ന ആറു സെഷനുകളാണ് ടെക്സ്പെക്‌ടേഷൻസിൽ ഒരുക്കിയിരിക്കുന്നത്.

Techspectations-2023

ചർച്ചാ വിഷയങ്ങളും പങ്കെടുക്കുന്ന വിദഗ്ധരുടെ വിവരങ്ങളുമാണ് ഇനി:

∙ കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ

1) എക്സ്പീരിയൻ ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ്
2) വാൻ മൊബിലിറ്റി സിഇഒ ജിത്തു സുകുമാരൻ നായർ
3) ടോട്ടോ ലേണിങ് സ്ഥാപകനും സിഇഒയുമായ ജോഫിൻ ജോസഫ്
4) ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയൽ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാർ
5) യുഎസ്ഡിസി സഹസ്ഥാപകൻ ടോം ജോസഫ്

panel-discussion-1

∙ എഐയും ബിസിനസ് ഇന്റലിജൻസും

1) പ്രോഫിറ്റ്‌വീൽ സ്ഥാപകനും സിഇഒയുമായ ഗൗതം മെഹ്‌റ
2) ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ,
3) അഡോബി ഇന്ത്യയിലെ സൊല്യൂഷൻ കൺസൽറ്റിങ് മേധാവി സൗമിത്ര ധങ്കർ,
4) ഗൂഗിൾ ക്ലൗഡ് കസ്റ്റമർ എൻജിനീയറിങ് ഡയറക്ടർ സുബ്രം നടരാജൻ

pannel-discussion2

∙ ഇന്ത്യയിൽനിന്നുയരുന്ന ലക്ഷ്വറി ബ്രാൻഡുകള്‍

1) ബാംഗ്ലൂർ വാച്ച് കമ്പനി സ്ഥാപകരായ നിരുപേഷ് ജോഷി, മേഴ്‌സി അമൽരാജ്
2) വാച്ച് ടൈം ഇന്ത്യ എഡിറ്റർ-ഇൻ-ചാർജ് പ്രീതിക മാത്യു

Fireside-chat

∙ വാർത്തയുടെ ഭാവി

1) മണി കൺട്രോൾ എക്സിക്യൂട്ടീവ് എഡിറ്റർ ബിനോയ് പ്രഭാകർ
2) ഗൂഗിൾ ഇന്ത്യ ന്യൂസ് പാർട്ണർഷിപ് ഹെഡ് ദുർഗ രഘുനാഥ്
3) സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ്,
4) ദ് ഹിന്ദു സിഇഒ എൽ.വി. നവനീത്

pannel-discussion3

∙ ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം

1) ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ
2) അക്കാമയ് ടെക്നോളജീസ് ബിസിനസ് ഹെഡ് അരവിന്ദ് ഗണേശൻ
3) ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ്- ഐടി ബാബു തോമസ്
4) ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ ജി. വെങ്കിട്ടരാമൻ
5) സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറുമായ ഷിബു കെ.തോമസ്

panel-discussion-4

∙ പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം

1) സോണിലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി
2) സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
3) ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ
4) പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് സഹസ്ഥാപക സുപ്രിയ മേനോൻ,
5) നടിയും പിന്നണി ഗായികയുമായ മംമ്ത മോഹൻദാസ്
6) തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍

pannel-discussion5

സമാപന സമ്മേളനത്തിൽ, ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 മൽസരത്തിലെ വിജയികള്‍ക്ക് സിഇഒ മരിയം മാമ്മൻ മാത്യുവും ഡോ. ടോം ജോസഫും പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രമുഖ കമ്പനികളുടെ സി‌ഇ‌ഒമാർ, സി‌ടി‌ഒമാർ, സി‌എക്സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവർ ടെക്സ്പെക്‌ടേഷൻസ് 2023ന്റെ ഭാഗമാകും. അക്കാമയ്, ഐസ്ഡിസി, പോപ്പുലർ ഹ്യുണ്ടായ് എന്നിവരാണ് ഉച്ചകോടിയുടെ ടെക്നോളജി, നോളജ്, ട്രാവൽ പാർട്ണർമാർ‌.

റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. ടെക്സ്പെക്‌ടേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Techspectations 2023 - Digital Summit Kerala | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com