ADVERTISEMENT

വോഡഫോണ്‍ ഐഡിയയുടെ (വി) ബിസിനസിലുള്ള പ്രതീക്ഷകള്‍ ദര്‍ശിച്ചു കൊണ്ടാണ് താന്‍ കമ്പനിയുടെ ബോര്‍ഡില്‍ പുനപ്രവേശിക്കുന്നതെന്ന് കുമാര്‍ മംഗലം ബിര്‍ള. ഒരു പ്രമോട്ടര്‍ എന്ന നിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനുള്ള സന്നദ്ധത സൂചിപ്പിക്കുന്നതാണ് ശരിയെന്നു താന്‍ കരുതുന്നതായും ബോര്‍ഡിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.

 

വിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കപ്പെട്ട ബിര്‍ള 2023-ലെ ലോക്മത് മഹാരാഷ്ട്രിയന്‍ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിലവിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ 6-8 ശതമാനം വളര്‍ച്ചാ നിരക്കു കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 6000 കോടി ഡോളര്‍ വരുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ചെയര്‍മാനായി ഒരു കുടുംബാംഗമായിരിക്കും തന്നെ പിന്തുടര്‍ന്നു വരികയെന്നും അദ്ദേഹം പറഞ്ഞു.

 

ആദിത്യ ബിര്‍ള ഗ്രൂപ്പ് ഒരു കണ്‍സ്യൂമര്‍ ഫെയ്സിങ് കമ്പനിയായി കൂടുതല്‍ മാറാനാണ് ആഗ്രഹിക്കുന്നത്. ഇതിന്‍റെ വരുമാനത്തിന്‍റെ അഞ്ചിലൊന്നും റീട്ടെയില്‍ പോലുള്ള പുതിയ കണ്‍സ്യൂമര്‍ ബിസിനസുകളില്‍ നിന്നു നേടാനാണ് ലക്ഷ്യമിടുന്നതെന്നും ബിര്‍ള പറഞ്ഞു. മൂല്യത്തിന്‍റെ കാര്യത്തില്‍ കണ്‍സ്യൂമര്‍ ബിസിനസില്‍ നിന്നു ലഭിക്കുന്നത് 20 ശതമാനത്തിലേറെയാണ്. പെയിന്‍റ് ബിസിനസിലേക്കു പ്രവേശിച്ചതില്‍ വളരെ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: 'Seeing hope' in Vodafone Idea; rejoined co board to indicate willingness to take biz forward as promoter - Birla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com