ADVERTISEMENT

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി നടത്തിയ അത്താഴ വിരുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമുൾപ്പടെയുള്ള പ്രമുഖർ.  ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിലെ മുഖ്യ ആകർഷണം പ്രസിഡന്റ് ബൈഡൻ ഒരുക്കി അത്താഴ വിരുന്നായിരുന്നു.  വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ നാനൂറോളം അതിഥികൾ പങ്കെടുത്തു .

ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനി, പത്നി നിത അംബാനി ആൽഫബെറ്റ് ഇൻക് സിഇഒ സുന്ദർ പിച്ചൈ , ആനന്ദ് മഹീന്ദ്ര , മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ല, പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി തുടങ്ങിയ പ്രമുഖർ  പങ്കെടുത്തു. പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേർന്നു മോദിയെ ക്ഷണിച്ചു. വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ വിനോദ പരിപാടികളും അത്താഴ വിരുന്നിന്റെ ഭാഗമായതോടെ ചടങ്ങ് ഗംഭീരമായി. അത്താഴ വിരുന്നിൽ യുഎസിലെയും, ഇന്ത്യയിലെയും പ്രശസ്തർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com