ADVERTISEMENT

നന്നേ ചെറുപ്പം മുതൽ മണിക്കൂറുകൾ സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾ ധാരാളമുണ്ട്. അണുകുടുംബങ്ങളുടെ കാര്യത്തിൽ ജോലി സാഹചര്യങ്ങൾ കണക്കിലെ‌ടുത്താൽ കുട്ടികളുടെ കാര്യങ്ങളിൽ നേരിട്ടു ഇടപെടൽ പലപ്പോഴും സാധ്യമാകാറില്ല. സമയം പോകാനായി യുട്യൂബും മറ്റും നൽകുമ്പോൾ ഉന്നത നിലവാരമുള്ള ഉള്ളടക്കം മാത്രമാണോ മുന്നിലെത്തുന്നതെന്നും പറയാനാവില്ല.

18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഒരു സ്ക്രീനും പരിചയപ്പെടുത്തരുതെന്നാണ് വിദഗ്ദർ പറയുന്നത്. അതിനുശേഷം കുട്ടി വളരുമ്പോൾ  അച്ഛനും അമ്മയും ഫോൺ നോക്കുന്നുണ്ടല്ലോ, പിന്നെന്താ എനിക്കും നോക്കിയാലെന്നു കുട്ടി ചിന്തിക്കാനും വാശിപിടിക്കാനും തുടങ്ങും. വീട്ടിൽ എല്ലാവർക്കുമായി സ്ക്രീൻ സമയം നിശ്ചയിക്കുകയെന്നതാണ് പോംവഴി, അപ്പോൾ കുട്ടിയും അത്തരം നിര്‍ദ്ദേശങ്ങളുമായി പൊരുത്തപ്പെടും. 

സ്ക്രീൻ ടൈം സെറ്റ് ചെയ്യാനുള്ള വിവിധ പ്ലാറ്റ്ഫോമിലെ സംവിധാനങ്ങളെല്ലാം ഏകദേശം  ഒരേ പ ലെയാകും പ്രവർത്തിക്കുക. ആഴ്‌ചയിലെ വ്യത്യസ്‌ത ദിവസങ്ങൾക്കായി നിങ്ങൾക്ക് വ്യത്യസ്‌ത സ്‌ക്രീൻ സമയ പരിധികൾ സജ്ജീകരിക്കാനാകും. ഓരോ രാത്രിയും ഒരു നിശ്ചിത സമയത്ത് നിങ്ങളുടെ കുട്ടിയുടെ ഉപകരണം സ്വയമേവ ലോക്ക് ചെയ്യുന്ന ഒരു "ബെഡ് ടൈം" ഷെഡ്യൂൾ നിങ്ങൾക്ക് സജ്ജീകരിക്കാനും കഴിയും.

മൈക്രോ സോഫ്റ്റിന്റെ ഫാമിലി സേഫ്റ്റി എന്ന സംവിധാനത്തിൽ സ്‌ക്രീൻ സമയ പരിധികൾ നിശ്ചയിക്കാനാവും. ഫാമിലി ഗ്രൂപ്പിലെ വിൻഡോസ്, എക്സ്ബോക്സ്, മൊബൈൽ ഉപകരണങ്ങളെല്ലാം ഇത്തരത്തിൽ നിയന്ത്രിക്കാം. കുടുംബാംഗങ്ങൾ അവരുടെ എക്സ്ബോക്സ് കൺസോൾ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ സൈൻ ഔട്ട് ചെയ്യാൻ ഓർമ്മിപ്പിക്കുക. അവർ സൈൻ ഇൻ ചെയ്‌തിരിക്കുന്നിടത്തോളം സ്‌ക്രീൻ സമയം കണക്കാക്കുന്നു.

∙family.microsoft.com സന്ദർശിക്കുക . കുടുംബ സുരക്ഷാ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.

∙നിങ്ങൾ സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയുടെ പേരിൽ ക്ലിക്ക് ചെയ്യുക.

∙ഒരു ഷെഡ്യൂൾ ഉപയോഗിക്കുക .

∙ സ്‌ക്രീൻ ടൈമിൽ ക്ലിക്ക് ചെയ്യുക.

∙Xbox കൺസോളുകളിലേക്കും  Windows 10 ഉപകരണങ്ങളിലേക്കുംസ്ക്രോൾ ചെയ്യുക .  ആവശ്യാനുസരണം ഓരോ വിഭാഗത്തിനും കീഴിൽ പരിധികൾ ഓണാക്കുക എന്നതു തിരഞ്ഞെടുക്കാനാകും.

∙ആപ്പിന്റെയും ഗെയിമിന്റെയും പരിധിക്ക് കീഴിൽ, നിങ്ങളുടെ കുട്ടിക്ക് വ്യക്തിഗത ആപ്പുകളിലോ ഗെയിമുകളിലോ ചെലവഴിക്കാനാകുന്ന സമയത്തിന്റെ പരിധി നിങ്ങൾക്ക് സജ്ജീകരിക്കാനാകും.

English Summary: Experts Reveal Why Reducing Screen Time for Your Kids Has Become the Need of the Hour

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com