മേഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകൾ ഉടനെത്തും
Mail This Article
ഇന്ത്യയിൽ പിക്സൽ സ്മാർട് ഫോണ്‍ നിർമാണം ആരംഭിക്കുമെന്ന് ഗൂഗിൾ. ഫ്ലാഗ്ഷിപ് സ്മാർട് ഫോണായ പിക്സെൽ 8 മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമിക്കുമെന്നും 2024ൽ ഉപകരണങ്ങൾ പുറത്തിറക്കുമെന്നും ഗൂഗിൾ ഡിവൈസസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് റിക് ഓസ്റ്റർലോ അറിയിച്ചു. ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
തദ്ദേശീയ, രാജ്യാന്തര പങ്കാളികളുമായി ചേർന്നാകും സ്മാർട് ഫോൺ നിർമാണമെന്നു പറഞ്ഞ ഓസ്റ്റർലോ, ആൻഡ്രോയ്ഡ് ഫോണുകൾ വൻതോതിൽ ഉപയോഗത്തിലുള്ള ഇന്ത്യ, പിക്സെൽ സ്മാർട് ഫോണുകൾക്ക് മികച്ച വിപണിയായിരിക്കും എന്നു ചൂണ്ടിക്കാട്ടി. എന്നാൽ എത്ര ഫോണുകളാകും ഇന്ത്യയിൽ ഉൽപാദിപ്പിക്കുകയെന്നോ ഫാക്ടറികൾ എവിടെ ആയിരിക്കുമെന്നോ വ്യക്തമാക്കിയില്ല.
ഗൂഗിൾ മാപ് ആപ് ഉപയോഗിച്ച് മെട്രോ ടിക്കറ്റുകൾ നേരിട്ടു ബുക് ചെയ്യാവുന്ന പദ്ധതി പരിഗണനയിലാണെന്നു കമ്പനി അറിയിച്ചു. ചെറുകിട വ്യാപാരികൾക്കായി 15,000 രൂപ മുതലുള്ള വായ്പ നൽകുന്നതിന് ഗൂഗിൾ പേയ് ആപ്പും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഡിഎംഐ ഫിനാൻസുമായി ധാരണയുണ്ടാക്കുമെന്നും ഗൂഗിൾ അറിയിച്ചു.
അടുത്തിടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് മെയ് മാസത്തിൽ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയുമായി കമ്പനിയുടെ കാലിഫോർണിയ ആസ്ഥാനമായ മൗണ്ടൻ വ്യൂവിൽ ചർച്ച നടത്തി