ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ എത്തി; ഇതു നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇഷ്ടമായേക്കാം
Mail This Article
ഇൻസ്റ്റാഗ്രാം അടുത്തിടെയാണ് വാർഷികം (ഒക്ടോബർ 6) ആഘോഷിച്ചത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പരീക്ഷിച്ചു വരികയാണ്. ഇത്തരത്തില്‍ ഏറ്റവും പുതിയതായി എത്തിയത് സുഹൃത്തുക്കളെ നിങ്ങളുടെ പോസ്റ്റുകളിലേക്ക് ചിത്രങ്ങളും വിഡിയോകളും ചേർക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറാണ്.
ഒരു ചിത്രം പോസ്റ്റുചെയ്യുന്നതിന് മുൻപായി, നിങ്ങളെ പിന്തുടരുന്നവർക്ക് ഫോട്ടോകളും അല്ലെങ്കിൽ വിഡിയോകളും സമർപ്പിക്കാനുള്ള സംവിധാനം നിങ്ങൾക്ക് ഓണാക്കാം. ഓരോ ചിത്രങ്ങളും ചേരാൻ അംഗീകാരവും നൽകേണ്ടതുണ്ട്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി തന്റെ ത്രെഡ്സ് ചാനലിൽ പങ്കിട്ട ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടിൽ, താഴെ ഇടത് മൂലയിൽ പോസ്റ്റിലേക്കു ചേർക്കാനുള്ള ഓപ്ഷൻ നൽകിയിരുന്നതായി കാണിക്കുന്നു.
ഒരുമിച്ച് പങ്കെടുത്ത സമീപകാല ഔട്ടിംഗുകളുടെയോ ഇവന്റുകളുടെയോ ഓർമ്മകൾ പങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനായിരിക്കാം ഈ സംവിധാനം. അടുത്തിടെ ഹ്രസ്വമായ അല്ലെങ്കിൽ ലൂപ്പിംഗ് വീഡിയോ ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.