ADVERTISEMENT

വ്യവസായിക മെഷീനറി നിര്‍മ്മാണത്തിലെ പുതുപുത്തന്‍ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമായി കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്നുവന്ന മനോരമ ക്വിക്‌കേരളാ മെഷീനറി ആന്‍ഡ് ട്രേഡ് എക്‌സ്‌പോയ്ക്കു സമാപനം. മൂന്നാമത്തെ തവണയാണ് കൊച്ചി ഈ ഷോയ്ക്ക് ആതിഥേയത്വം വഹിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള, വിവിധ വ്യവസായ മേഖലകള്‍ക്കായി മെഷീനറി നിര്‍മ്മിച്ചു നല്‍കുന്ന പേരെടുത്ത കമ്പനികള്‍ തങ്ങളുടെ ഏറ്റവും നൂതന ഉപകരണ ശ്രേണി ഇവിടെ പ്രദര്‍ശിപ്പിച്ചു. 

trade-expo - 1

വലിയ ഫുഡ് പാക്കിങ് മെഷീനുകള്‍, ഏറ്റവും പുതിയതരം വാട്ടര്‍ പ്യൂരിഫയറുകള്‍, നൂതന ജലേബി മേക്കറുകള്‍, പ്രിന്റിങ്, ലേസര്‍ കട്ടിങ് മെഷീനുകള്‍ തുടങ്ങിയവ കാണാൻ ചെറുകിട മുതല്‍ ഇടത്തരം ബിസിനസുകാരുമുൾപ്പടെയുള്ളവർ ഒഴുകിയെത്തി.

ചങ്ങനാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ20 കെയര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി തന്നെ പ്രദര്‍ശിപ്പിച്ചു. 

വെള്ളം പരിശോധിക്കല്‍, ശുദ്ധീകരണം, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ തുടങ്ങി പല മേഖലകളിലും ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. എ20 കെയറിന്റെ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ വാണിജ്യാവശ്യത്തിനായി വാട്ടര്‍ ട്രീറ്റ്‌മെന്റ് നടത്താനാകുന്ന പ്ലാന്റുകള്‍ വരെയുണ്ടായിരുന്നു. 

ഏഷ്യന്‍ പാക്കിങ് മെഷീനറി പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമത്തെ തവണയാണ് ഈ ട്രേഡ് ഷോയ്ക്ക് എത്തിയത്. കൊച്ചിയും ചാലക്കുടിയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പല മികച്ച പ്രൊഡക്ടുകളും ഇത്തവണ പ്രദര്‍ശിപ്പിച്ചു. ശ്രദ്ധേയമായ ഉപകരണങ്ങളിലൊന്ന്, ജയന്റ് കോളര്‍ ടൈപ് സേര്‍വോ ബാഗര്‍ വിത് മള്‍ട്ടിഹെഡ്വെയ്‌യര്‍ ആണ്. തങ്ങള്‍ക്ക് 200ലേറെ പ്രൊഡക്ടുകള്‍ ഉണ്ടെന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ സണ്ണി ജോസഫ് പറഞ്ഞത്. തങ്ങള്‍ 60 രാജ്യങ്ങളിലേക്ക് മെഷീനറി കയറ്റിഅയയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫരീദാബാദിലാണ് കമ്പനിയുടെ നിര്‍മാണ യൂണിറ്റ്.

മുവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസാര്‍ ടെകിന്‍സ് (Essar Techins),പ്രിന്റിങ്, ലേസര്‍ കട്ടിങ്, ഫൈബര്‍ ലേസര്‍ കട്ടിങ് മേഖലയിലെ ഏറ്റവും ആധൂനിക ഉപകരണങ്ങളുമായാണ്, തൃശൂരും എറണാകുളവും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈന്‍മീഡിയ തുടങ്ങിയ  130 മെഷീന്‍ നിര്‍മ്മാതാക്കളാണ്    മലയാള മനോരമ ക്വിക്‌കേരളാ മെഷീനറി ആന്‍ഡ് ട്രേഡ് എക്‌സ്‌പോയുടെ മൂന്നാം എഡിഷനില്‍ 200ലേറെ സ്‌റ്റോളുകളിലായിഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ഈ മേള സംഘടിപ്പിച്ചത് മലയാള മനോരമയും ക്വിക് കേരള.കോമും മറ്റു സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ്- കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ബേക്കഴ്സ് അസോസിയേഷന്‍ എന്നിവയാണ് അവ. എക്സ്പോയുടെ ബാങ്കിങ് പാര്‍ട്ണര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. ഓട്ടോമേറ്റിവ് പാര്‍ട്ണര്‍ ആയിരിക്കുന്നത് മാരുതി സുസുക്കി നെക്സ ആണ്. എംഎസ്എംഇ പാര്‍ട്ണര്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ്ഡിവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയാണെങ്കില്‍, ഫര്‍ണിചര്‍ പാര്‍ട്ണര്‍ ആയിരിക്കുന്നത് വൂക് ലുക്സ് ഫര്‍ണിച്ചര്‍ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com