ADVERTISEMENT

അതിവേഗം സൈബർ ലോകത്തെ അവഗണിക്കാനാകാത്ത ശക്തിയായി മാറിയ, ലോകത്തെ ഏറ്റവും പ്രശസ്ത എഐ സേര്‍ച് എൻജിനായ ചാറ്റ്ജിപിറ്റിക്ക് ഒരു വയസ് . ഓപ്പണ്‍എഐ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിറ്റി ഒന്നാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍, എഐ സേര്‍ച്ചിന്റെ ശക്തിയും ദൗര്‍ബല്ല്യങ്ങളും വിളിച്ചോതിയ സംഭവബഹുലമായ ഒരു വര്‍ഷം കൂടെയാണ് കടന്നുപോയിരിക്കുന്നത്. അതിനു പുറമെയാണ് കമ്പനിയുടെ മേധാവി സാം ആള്‍ട്ട്മാനെ പുറത്താക്കി അരങ്ങേറിയ നാടകങ്ങള്‍. ടെക്‌നോളജിയുടെ ലോകത്ത് ഇനിയും ചലനം സൃഷ്ടിച്ചേക്കാവുന്ന ചാറ്റ്ജിപിറ്റിയുടെ വളര്‍ച്ചയുടെ ചില നാള്‍വഴികള്‍:

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

അതിവേഗ വളര്‍ച്ച

 2022 നവംബര്‍ 30നായിരുന്നു ചാറ്റ്ജിപിറ്റി ആദ്യമായി അവതരിപ്പിച്ചത്. ഓപ്പണ്‍എഐയെ പോലും അത്ഭുതപ്പെടുത്തി  ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍വൈറലായി. ഒട്ടനവധി സ്‌ക്രീന്‍ഷോട്ടുകളുടെ അകമ്പടിയോടെ വിസ്മയിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു.

അടുത്ത ജനുവരിയില്‍ ഏകദേശം 13 ദശലക്ഷം പേര്‍ ദിവസവും ഉപയോഗിക്കുന്ന ടെക്‌നോളജിയായി വളര്‍ന്നു. ഒരു കണ്‍സ്യൂമര്‍ ആപ്ലിക്കേഷന് ലഭിച്ച ഏറ്റവുംവേഗതയേറിയ വളര്‍ച്ച എന്ന റെക്കോഡും ഇതോടെ ചാറ്റ്ജിപിറ്റി സ്വന്തമാക്കി.

ഇന്റര്‍ഫെയ്‌സിന്റെ മേന്മയും, അമിതാവേശത്തിന്റെ ദോഷവും

ചാറ്റ്ജിപിറ്റിയുടെ മികച്ച ഇന്റര്‍ഫെയ്‌സ് ഏവർക്കും രസിച്ചു. അതേസമയം, ചാറ്റ്ജിപിറ്റിയുടെ അസാധ്യശേഷികളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ പൊളിയുകയും ചെയ്തു. എന്തായാലും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് എഐ സാധാരണക്കാര്‍ക്ക് പരീക്ഷിച്ചു നോക്കാനായി വ്യാപകമായി ലഭ്യമായത് എന്നതും അറിഞ്ഞിരിക്കണം. 

ചാറ്റ്ജിപിറ്റി പോലെയുള്ള ജനറേറ്റിവ് എഐ സിസ്റ്റങ്ങള്‍ സാധാരണമാകാനും ചാറ്റ്ജിപിറ്റി ഇടവരുത്തി. സേര്‍ച്ച് ഭീമനായ ഗൂഗിളിന് തിടുക്കത്തില്‍ തങ്ങളുടെ 'പാതിവെന്ത' എഐ സേര്‍ച്ച് എഞ്ചിന്‍ ബാര്‍ഡ് പരിചയപ്പെടുത്തി പരിഹാസ്യരാകേണ്ടിവന്നതും ചാറ്റ്ജിപിറ്റി ഏല്‍പ്പിച്ച ആഘാതത്തിലാണ്.  

chat-gpt

കംപ്യൂട്ടര്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകളുടെ നിര്‍മ്മാണം എഐ പ്രൊസസിങ് പരിഗണിച്ചു കൂടെയായിരിക്കും എന്നതും ചാറ്റ്ജിപിറ്റിയുടെ മാസ് എന്‍ട്രിയുടെ പരിണിത ഫലങ്ങളില്‍ ഒന്നാണ്. ഇന്നിപ്പോള്‍ പ്രതിവാരം ഏകദേശം 100 ദശലക്ഷം പേര്‍ തങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടെന്ന് ഓപ്പണ്‍എഐ അവകാശപ്പെടുന്നു. 

ഐഫോണ്‍ പോലെയോ?

മൊബൈല്‍ കംപ്യൂട്ടിങില്‍ മാസ്മരിക നിമിഷം സമ്മാനിച്ചായിരുന്നു 2007ല്‍ ഐഫോണ്‍ അവതരിച്ചത്. പിന്നീടുവന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെല്ലാം ഇത് പകര്‍ത്തിയതോടെ ലോകം പാടെ മാറിപ്പോയി

എഐ സേര്‍ച്ചിന്റെ ദൂഷ്യങ്ങള്‍

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

വ്യാജ വാര്‍ത്തകള്‍, തട്ടിപ്പുകള്‍, ബൗദ്ധികാവകാശ ലംഘനങ്ങള്‍ തുടങ്ങി പല മേഖലകളിലും എഐ സേര്‍ച്ചിന്റെ ദൂഷ്യഫലങ്ങളും കാണാം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പോലും കൂടുതല്‍ ഹൈ-ടെക് തട്ടിപ്പുകള്‍ക്ക് വഴിവയ്ക്കാന്‍ ഈ ടെക്‌നോളജി ഉപയോഗിക്കപ്പെട്ടതായി കരുതപ്പെടുന്നു.

അതുകൂടാതെ, എഐ ചാറ്റിന് തെറ്റില്ലാത്ത ഭാഷയില്‍ എഴുതാനാകുന്നു എന്നത്, അത് എഴുതി നല്‍കുന്നതെല്ലാം ശരിയാണെന്ന തോന്നല്‍ പരത്തുന്നു. തെറ്റായ ഉത്തരങ്ങളാണ് ലഭിക്കുന്നതെങ്കില്‍ അത് വ്യാജ വാര്‍ത്തകള്‍ പരത്താനും മറ്റും ഉപകരിക്കും.

ക്രിമിനലുകളും, പ്രചാരണവേലക്കാരും ഇത് വരുംകാലത്ത് കൂടുതലായി ദുരുപയോഗം ചെയ്‌തേക്കാം. ഈ ഒരു കാര്യം കൊണ്ടു തന്നെ എഐക്ക് കടിഞ്ഞാണിടണം എന്ന അഭിപ്രായമുള്ളവരുടെഎണ്ണം പെരുകുകയാണ്. , വരും വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങള്‍ നിയമം കൊണ്ട് വരിഞ്ഞു മുറുക്കുന്നതോടെ അതിന്റെ ആഘാതം കുറഞ്ഞേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ചാറ്റ്ജിപിറ്റിക്ക് 2024 പോലും ഒരു നല്ല വര്‍ഷമായിരിക്കണമെന്നില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

ആള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍എഐ മേധാവി; മൈക്രോസോഫ്റ്റിന് വോട്ടവകാശം ഇല്ല

ചാറ്റ്ജിപിറ്റിയുടെ ഒന്നാം പിറന്നാള്‍റത്താക്കപ്പെട്ട മേധാവി സാം ആള്‍ട്ട്മാന്‍ കമ്പനിയില്‍ ഔദ്യോഗികമായി തിരിച്ചെത്തിയ ദിവസം കൂടെയായിരുന്നു. ആള്‍ട്ട്മാനെ പുറത്താക്കിയ ബോര്‍ഡ് അഴിച്ചു പണിയുകയും ചെയ്തു. പുതിയ ബോര്‍ഡില്‍ ബ്രറ്റ് ടെയ്‌ലര്‍, ലാറി സമേഴ്‌സ്, ആഡം ഡിആന്‍ജെലോ, തുടങ്ങിയവര്‍ ഉണ്ട്. ഓപ്പണ്‍എഐയുടെ ഓഹരിയില്‍ 49 ശതമാനവും കൈക്കലാക്കിയ മൈക്രോസോഫ്റ്റിന്റെ പ്രതിനിധിയും ബോര്‍ഡില്‍ ഉണ്ടായിരിക്കും. പക്ഷെ വോട്ടവകാശം ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com