രണ്ടാം വർഷവും പാന്റോൺ കളർ ഓഫ് ദ ഇയർ സഹകരണവുമായി മോട്ടറോള
Mail This Article
മോട്ടറോളയും പാന്റണും രണ്ടാം വർഷവും പാന്റോൺ കളർ ഓഫ് ദ ഇയർ സൃഷ്‌ടിക്കാനൊരുങ്ങുന്നു. നിറങ്ങളുടെ രാജ്യാന്തര നിർമാതാക്കളായ പാന്റോണുമായി സഹകരിക്കുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡ് മോട്ടറോള ആണ്. പാന്റോൺ 13-1023 പീച്ച് ഫസ് ആണ് പാന്റോൺ കളർ ഓഫ് ദ ഇയർ പ്രോഗ്രാമിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിലെ പ്രധാന താരം.
പീച്ച് ഫസ് നിറമുള്ള റേസർ 40 അൾട്രാ
1100 നീറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഏറ്റവും വേഗമേറിയ 144Hzഎന്ന പുതുക്കൽ നിരക്കുള്ള 3.6-ഇഞ്ച് കവർ ഡിസ്‌പ്ലേയാണ് റേസർ 40 അൾട്രാ എന്ന ഫ്ലിപ്പ് ഫോണിനുള്ളത്. വളരെ കനം കുറഞ്ഞതും മടക്കിക്കഴിയുമ്പോൾ വിടവില്ലാത്ത രൂപകൽപ്പനയുള്ളതുമായ ആദ്യ ഡ്യുവൽ ആക്‌സിസ് ടിയർഡ്രോപ്പ് ഹിഞ്ച്. 165Hz വരെ റിഫ്രഷ് റേറ്റും 1400nits പീക്ക് തെളിച്ചവുമുള്ള ഏതാണ്ട് 6.9 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്.സ്നാപ്പ്ഡ്രാഗൺ® 8+ Gen 1 SoC സജ്ജീകരിച്ചിരിക്കുന്നു, 2023 വിവ മജന്തയുടെ പാന്റോൺ നിറത്തിൽ ഈ ഉപകരണം നേരത്തെ പുറത്തിറക്കുകയും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു. പീച്ച് ഫസ് എഡിഷനുള്ള സ്മാർട്‌ഫോൺ ഉടൻ ഇന്ത്യയിൽ ലഭ്യമാകും.
മോട്ടോറോള എഡ്ജ് 40 നിയോ
ഐപി68 അണ്ടർവാട്ടർ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണാണ്. 144 ഹെർട്സ് 6.55-ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 7030 പ്രൊസസർ, വൈഫൈ 6ഇയെ പിന്തുണയ്ക്കുന്ന 6nm ചിപ്‌സെറ്റും മികച്ച ഗെയിമിങ് അനുഭവത്തിനായി മീഡിയടെക് ഹൈപ്പർഎൻജിൻ™ ഗെയിം സാങ്കേതികവിദ്യയും ഉണ്ട്. പാന്റോൺ കളർ ഓഫ് ദി ഇയർ 2024 അനുഭവവുമായി മോട്ടോറോള റേസർ 40 അൾട്രാ, മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഇന്ത്യൻ വിപണിയിൽ ഉടൻ ലഭ്യമാകും.