ADVERTISEMENT

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയാണ് സംസ്ഥാനത്തെ ആദ്യ സാങ്കേതിക സര്‍വകലാശാല എന്ന പേരിൽ അറിയപ്പെടുന്നത്. കൊച്ചിൻ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു പ്രവർത്തിച്ചിരുന്ന സ്ഥാപനം 2020ൽ ആണ് പ്രത്യേക ഉത്തരവിട്ടു സർവകലാശാലയായി ഉയർത്തിയത്. ഡോ. സജി ഗോപിനാഥാണ് സാങ്കേതിക സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ.

ധനമന്ത്രി ബജറ്റിൽ പരാമർശിച്ച നേട്ടങ്ങളും പദ്ധതികളും

∙ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രോസസർ (കൈരളി) വികസിപ്പിച്ച ആദ്യത്തെ സർവകലാശാലയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള.

∙ ഇതിനകം ലഭിച്ചത് 16 പേന്റന്റുകൾ.

Image Credit: dukerala
Image Credit: dukerala

∙ ന്യൂറോ സയൻസിൽ ഗവേഷണത്തിനായി ഇതിനകം ബ്രെയിൻ കംപ്യൂട്ടിങ് ലാബ് സ്ഥാപിച്ചു.

∙ നൊബേൽ സമ്മാന ജേതാവ് സർ ആംന്ദ്രേ വിസിറ്റിങ് പ്രഫസറാണ്.

∙ 80 ൽ അധികം സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകി മികച്ച ഇൻക്യുബേറ്ററായി മാറി.

Image Credit: dukerala
Image Credit: dukerala

∙ പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പയെടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും

∙ വായ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവ് സഹായം നല്‍കും

∙ഓക്‌സ്‌ഫഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

∙ കേരള സാങ്കേതിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്ഫഡ്‌ സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാം.

∙ പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തു കോടി രൂപ വകയിരുത്തി.

Image Credit: dukerala
Image Credit: dukerala

∙ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് മധ്യ മേഖലകളിലായി ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com