ADVERTISEMENT

ഐടി ഹബായി മാറാന്‍ കെടിഎക്സ് 2024 ഉച്ചകോടിയുമായി കോഴിക്കോട് ഒരുങ്ങുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് പരിപാടി. സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം പ്രതിനിധികള്‍, ഇരുനൂറിലേറെ പ്രദര്‍ശന സ്റ്റാളുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച നൂറിലേറെ പ്രഭാഷകര്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം മലബാര്‍ വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഐടി സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഐടി വ്യവസായമേഖലയില്‍ ടയര്‍ രണ്ട്, മൂന്ന് വിഭാഗങ്ങളിലെ നഗരങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുന്ന അവസരമാണിത്.മലബാറിന്‍റെ ഐടി വികസനവുമായി ബന്ധപ്പെട്ട് 9 സ്ഥാപനങ്ങള്‍ ഒത്തു ചേര്‍ന്നാണ് കെടിഎക്സ് 2024 നടത്താനുള്ള കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ് എന്ന സൊസൈറ്റിക്ക് രൂപം നല്‍കിയതെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട.) സഞ്ജീവ് നായര്‍ ചൂണ്ടിക്കാട്ടി. 

ദേശീയതലത്തിലെ മുന്‍നിര പ്രഭാഷകരെയും 6000ൽ അധികം പ്രൊഫഷണലുകളെയും കോഴിക്കോട് പോലുള്ള നഗരത്തില്‍ ഒന്നിച്ചു ചേര്‍ത്തതില്‍ ഇവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എഐ, മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍ മെറ്റാവേഴ്സ്, സ്റ്റാര്‍ട്ടപ്പുകള്‍, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലും കെടിഎക്സ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും ഐടി മേഖലയിലെ സുപ്രധാന സഹകരണത്തിന് കെടിഎക്സ് 2024 നാന്ദി കുറിക്കുമെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെയും ഇന്‍ഫോപാര്‍ക്ക് കൊച്ചിയുടെയും സിഇഒയായ സുശാന്ത് കുറുന്തില്‍ പറഞ്ഞു. 

ktx - 1

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍കൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഎഎഫ്ഐടി), ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്)- കേരള, കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക്, കോഴിക്കോട് (യുഎല്‍സിസി), ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ പ്രൈവറ്റ്, ഗവണ്‍മെന്‍റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റഡ് സൊസൈറ്റിയാണ് സിഐടിഐ 2.0.

സീമെന്‍സ്, ടാറ്റ എല്‍ക്സി, യുബര്‍, ആമസോണ്‍ പേ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിന്‍, ടെറുമോ പെന്‍പോള്‍, വോണ്യൂ. ഐഐഎം കോഴിക്കോട്, ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ - എന്‍ഐടി കോഴിക്കോട്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള നോളഡ്ജ് മിഷന്‍, മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളില്‍ നിന്നുള്ള മറ്റ് പ്രമുഖരും സാങ്കേതിക രംഗത്തെ പ്രഗത്ഭരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com