ADVERTISEMENT

സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച സൈബർ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. റീൽസ് എന്നത് വിനോദത്തിന്റെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അതിപ്രസരത്തിനിടയിലും തുടക്കക്കാര്‍ക്ക് എങ്ങനെ ശ്രദ്ധേയരാവമെന്നതിനുള്ള ചില ടിപ്സ് പരിശോധിക്കാം.

ആരാ..ആരാ..ആരാത്...: അതെ ആരാണ് നിങ്ങളുടെ കാഴ്ചക്കാർ അല്ലെങ്കിൽ നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ആളുകളുടെ വിഭാഗത്തെ അഭിമുഖീകരിക്കുന്ന തരത്തിൽ നിങ്ങളുടെ ഉള്ളടക്കം ക്രമീകരിക്കുക. ഏത് തരത്തിലുള്ള ഉള്ളടക്കത്തിലാണ് അവർ ഇടപഴകുന്നത്? അവരുടെ താൽപ്പര്യങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും എന്തൊക്കെയാണ്?എന്നും മനസിലാക്കുക. റീലുകൾ ഉദ്ദേശിക്കുന്നത് എന്താണെന്നു മനസിലാക്കാനായി അടിക്കുറിപ്പുകൾ ചേർക്കുക. വിഡിയോകൾക്ക് ഉള്ളിലും അല്ലെങ്കിൽ ക്യാപ്ഷനായുമൊക്കെ നൽകാനാകും.

Vlogger: Shiv Mer/IstockPhotos
Vlogger: Shiv Mer/IstockPhotos

കുറച്ചു ഓവറായാലേ ആളുകൾ ശ്രദ്ധിക്കൂ: കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ആകർഷകമായ അടിക്കുറിപ്പുകളും വൈറലാവണമെങ്കിൽ ആവശ്യമാണ്( പക്ഷേ ശാന്തമായി, അറിവ് നേടുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ആസ്വദിക്കുന്നവരും എല്ലാത്തരം പ്ലാറ്റ്ഫോമിലുമുണ്ട്).റീലുകൾക്കായി ആകർഷകമായ ഒരു കവർ ഫോട്ടോ സജ്ജീകരിച്ച് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് മികച്ച തന്ത്രമാണ്. 

ഹാഷ്‌ടാഗ് ഇഷ്ടം: പ്രേക്ഷകർ കണ്ടെത്തുന്നതിന് ജനപ്രിയമായ ഹാഷ്‌ടാഗുകളുപയോഗിക്കുകയെന്നത് സാധാരണ ആരും പിന്തുടരുന്ന മാർഗമാണ്. 

ഒന്നു മിണ്ടുവോ!: അഭിപ്രായങ്ങളോട് പ്രതികരിക്കുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, കാഴ്ചക്കാരോടു സംവദിക്കുക എന്നിവയെല്ലാം റീച്ച് കൂടാൻ സഹായകമാകും. ടൈപ് ചെയ്യാനൊക്കെ മടിയായവർക്ക് GIF-കൾ ഉപയോഗിച്ച് മറുപടി നൽകാം.

മറക്കല്ലേട്ടാ..: പോസ്റ്റ് ചെയ്യുന്നതിനു മികച്ച ഒരു സമയം കണ്ടെത്തുക. ഒപ്പം തുടർച്ചയായി റീലുകൾ ചെയ്യുകയും ചെയ്യുക.

vlogger - 1
Credit: Shutterstock / Tirachard Kumtanom

വ്യത്യസ്താനാമൊരു..: ഉള്ളടക്കം വൈവിധ്യവത്കരിക്കാനും ആകർഷകമായി നിലനിർത്താനും സ്റ്റോറീസ്, റീലുകൾ, IGTV എന്നിവ പ്രയോജനപ്പെടുത്തുക.സ്റ്റോറി ഹൈലൈറ്റുകളും അനായാസമായി റീലുകളാക്കി മാറ്റാം.

ട്രെൻഡുകൾ പിന്തുടരുക: ഉള്ളടക്കം കൂടുതൽ പ്രേക്ഷകർ കാണുന്നതിന് ട്രെൻഡിങ് ഹാഷ്‌ടാഗുകള്‍ക്കൊപ്പം ഏറ്റവും വൈറലായ  ശബ്‌ദട്രാക്കുകളുടെ ഒരു ശേഖരം ഉണ്ടാക്കുക, 

യുദ്ധഭൂമിയിലൊരു പുതിയ ഭടൻ: പുതിയ പ്രേക്ഷകരിലേക്ക് എത്തുന്നതിന് സമാന ക്രിയേറ്റേഴ്സുമായി ചേർ‍ന്ന്  റീലുകൾ നിർമിക്കുന്നത് ഇരുകൂട്ടർക്കും ഗുണം ചെയ്യും.

ക്ഷമയും സ്ഥിരോത്സാഹവും പുലർത്തുക: വിജയകരമായ ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ കെട്ടിപ്പടുക്കുന്നതിന് സമയവും പരിശ്രമവും ആവശ്യമാണ്. ഒറ്റരാത്രികൊണ്ട് വൈറലായില്ലെങ്കിൽ നിരാശപ്പെടരുത്. മികച്ച ഉള്ളടക്കം സൃഷ്ടിക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com