ADVERTISEMENT

വേദിയിൽ നടന്നു പ്രസംഗിക്കുന്ന ആളുകളുടെ ചലനത്തിനനുസരിച്ച് ശബ്ദവും വെളിച്ചവും വിഡിയോ ദൃശ്യങ്ങളും മിഴിവു നഷ്ടപ്പെടാതെ ലഭ്യമാക്കുന്ന സാക്ട്രാക് എന്ന ഉപകരണം. ശബ്ദ, വെളിച്ച ഉപകരണങ്ങളുടെ രാജ്യാന്തര നിലവാരമുള്ള ബ്രാൻഡുകൾ, ലോക പ്രശസ്തർ നയിച്ച സെമിനാറുകൾ. എല്ലാകൊണ്ടും മുംബൈ ഗോരേഗാവ് എക്സിബിഷൻ സെന്ററിൽ നടന്ന രാജ്യാന്തര പ്രദർശനമായ പാം എക്സ്പോ ശ്രദ്ധേയമായി.

palm-expo1 - 1

സെമിനാർ ഹാളുകൾ, സ്റ്റേജ് പരിപാടികൾ, സൗണ്ട് റെക്കോർഡിങ് എന്നിവയിലടക്കം ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്നതിലെ പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്നതാണ് മേള. പുതിയ മൈക്രോഫോണുകൾ, നെറ്റ്‌വർക്കിങ്, ആംപ്ലിഫയറുകൾ, ലൈവ് സൗണ്ട് സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. 

palm-expo - 1

ഫ്ലോർ ലൈറ്റിങ്, ക്ലബ്–ഡിസ്കോ ലൈറ്റിങ്, സ്റ്റേജ് ലൈറ്റിങ് തുടങ്ങി വെളിച്ചവിന്യാസവുമായി ബന്ധപ്പെട്ട ഓരോ മേഖലയും കേന്ദ്രീകരിച്ചുള്ള സ്റ്റാളുകളും ശ്രദ്ധേയം. എൽ അക്വസ്റ്റിക്സ്, സെൻ ഹൈസർ, തനോയ്, മെയോർ, ഇലക്ട്രോ വോയ്സ്, പൾസ്, ജെബിഎൽ ഹർമൻ, ഷൂർ, അഹുജ, എകെജി, ഡൈനാടെക്,ടാനോയ്, സ്റ്റുഡിയോ മാസ്റ്റര്‍  തുടങ്ങി ശബ്ദരംഗത്തെ രാജ്യാന്തര പ്രശസ്തമായ ബ്രാൻഡുകളുടെ സ്റ്റാളുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com