ADVERTISEMENT

വ്​ലോഗിങും വിഡിയോഗ്രാഫിയും ഗൗരവത്തിലെടുക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുകയാണ് പാനസോണിക്. ജിഎച്7 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമറയ്ക്ക് ഒട്ടനവധിവിഡിയോ റെക്കോഡിങ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഡിയോഗ്രാഫര്‍മാര്‍ക്ക് വളരെ പ്രിയങ്കരമായിരുന്ന ജിഎച്6 മോഡലിനു പകരമായാണ് പുതിയത് എത്തുന്നത്. 

പാനസോണിക് പുറത്തിറക്കിയ ജി9 ii മോഡലല്‍ കണ്ട അതേ 25.2എംപി മൈക്രോ ഫോര്‍തേഡ്‌സ് സെന്‍സറാണ് പുതിയ ജിഎച്7നിലും ഉള്ളത്. ജിഎച്6ന്റെ പ്രധാന ദൗര്‍ബല്ല്യമായ ഓട്ടോഫോക്കസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഫെയ്‌സ് (phase) ഡിറ്റെക്ട് സിസ്റ്റം പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ജിഎച്7ല്‍ ലഭിക്കുന്ന സുപ്രധാനമായ വിഡിയോ റെക്കോഡിങ് ഫീച്ചറുകളിലൊന്ന് പ്രോറെസ് റോ, പ്രോറെസ് റോ എച്ക്യു എന്നീ ഫോര്‍മാറ്റുകള്‍ ക്യാമറയ്ക്കുള്ളിലേക്കു തന്നെ റെക്കോഡ് ചെയ്‌തെടുക്കാമെന്നതാണ്. എക്‌സ്‌റ്റേണല്‍ റെക്കോര്‍ഡര്‍ പിടിപ്പിക്കേണ്ട ആവശ്യം ഒഴിവാക്കുന്നു. (ക്യാമറയില്‍ നേരിട്ടു റെക്കോഡിങ് നടത്തണമെങ്കില്‍ സിഎഫ്എക്‌സ്പ്രസ് ടൈപ് ബി കാര്‍ഡ് വേണം.) അതിനു പുറമെ, 32-ബിറ്റ് ഫോളോട്ട് ഓഡിയോ റെക്കോഡിങ് സപ്പോര്‍ട്ടും ഉണ്ട്. യുഎച്ഡി അല്ലെങ്കില്‍ ഡിസിഐ 4കെ 10-ബിറ്റ് 4:2:2 വിഡിയോ 60പി വരെ റെക്കോഡ് ചെയ്യാം. 

അതിനു പുറമെ, യുഎച്ഡി അല്ലെങ്കില്‍ ഡിസിഐ 4കെ 10-ബിറ്റ്  4:2:0 (സ്ലോമോ) വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ റെക്കോഡ് ചെയ്യാം. 5.7കെ ഫുള്‍-വിഡ്ത് 60പി വിഡിയോ ക്യാപ്ചര്‍ ചെയ്യാം. കൂടാതെ, 5.8കെ ഫുള്‍ സെന്‍സര്‍ ഓപ്പണ്‍ ഗേറ്റ് അല്ലെങ്കില്‍ അനമോര്‍ഫിക് ക്യാപ്ചര്‍ 30പി വരെ. റിയല്‍ടൈം ലട്ട് തുടങ്ങി വിഡിയോ റെക്കോഡിങ് ലക്ഷ്യമിടുന്നവര്‍ക്കായി ഒരു വിരുന്നു തന്നെയാണ് പാനസോണിക് ഒരുക്കിയിരിക്കുന്നത്. പല ക്യാമറകളെയും പോലെയല്ലാതെ ചൂടാകാതെ നിരന്തരം ഷൂട്ടു ചെയ്യാനായി ഫാനും ക്യാമറാ ബോഡിയിലുണ്ട്. ഒരു സിഎഫ്എക്‌സ്പ്രസ് ടൈപ് ബി കാര്‍ഡ്, ഒരു യുഎച്എസ്-ii എസ്ഡി കാര്‍ഡ് എന്നിവയ്ക്കുള്ള സ്ലോട്ടുകളുംക്യാമറയിലുണ്ട്. വില 2199 ഡോളര്‍. ജിഎച്6 പുറത്തിറക്കിയ സമയത്തെ അതേ വില തന്നെയാണിത്.

ലോകത്തെ രണ്ടാമത്തെ വലിയ ടെക്‌നോളജി കമ്പനിയായി എന്‍വിഡിയ

മൂല്യത്തിന്റെ കാര്യത്തില്‍ ടെക്‌നോളജി ഭീമന്‍ ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ രണ്ടാമത്തെ കമ്പനിയായി മാറിയിക്കുകയാണ് ചിപ് നിര്‍മ്മാതാവായ എന്‍വിഡിയ. ആദ്യ ഐഫോണ്‍ 2007ല്‍ അവതരിപ്പിച്ചതു മുതല്‍ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം അലങ്കരിച്ചുവരികയായിരുന്ന ആപ്പിളിനെ ആദ്യം പിന്തള്ളിയ മൈക്രോസോഫ്റ്റ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 

NVIDIA

മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ മൂല്യം 3.15 ട്രില്ല്യന്‍ ഡോളറാണെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ഡിവിഡയയ്ക്ക് 3.012 ട്രില്ല്യന്‍ മൂല്യമുണ്ടത്രെ. അതേസമയം, കഴിഞ്ഞ മസങ്ങളില്‍ 330 ബില്ല്യൻ ഡോളറിലേറെ ഇടിഞ്ഞ ആപ്പിള്‍ ഇപ്പോള്‍ തിരിച്ചു കയറിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം ആപ്പിളിന് ഇപ്പോള്‍ 3.003 മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷനാണ് ഉള്ളത്.   

ai-pin - 1

ഹ്യുമെയ്ന്‍ എഐ പിന്‍ ഒരു ദുരന്ത കഥ

സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ മികവുള്ള ഒരു ഉപകരണം നിര്‍മ്മിക്കാനുളള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി ആപ്പിള്‍ കമ്പനിയുടെ മുന്‍ ജോലിക്കാരായ ഇമ്രാന്‍ ചൗധരിയും ബെതനി ബോംഗിയോര്‍നോയും കൂടെ സ്ഥാപിച്ച കമ്പനിയാണ് ഹ്യുമെയന്‍. കമ്പനിയുടെ ആദ്യ ഉപകരണമായ എഐ പിന്‍ കനത്ത റിവ്യൂ ബോംബിങിനെ തുടര്‍ന്ന് പിന്‍വലിഞ്ഞു തുടങ്ങിയിരുന്നു. 

എന്‍ഗ്യാജറ്റിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകരാം എഐ പിന്‍ ഉപകരണത്തിനൊപ്പം നല്‍കിവന്ന ചാര്‍ജിങ് കേസ് തീ പിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. എഐ പിന്‍ ഉടമകള്‍ക്ക് കമ്പനി അയച്ച മെയിലിലാണ് ഈ മുന്നറിയിപ്പ് ഉള്ളത്.   

അമേരിക്കയില്‍ എറ്റിഎന്റ്റി നെറ്റ്‌വര്‍ക്ക് താറുമാറായി; സൈബര്‍ ആക്രമണമോ?

അമേരിക്കയിലെ പ്രമുഖ ടെലകോം സേവനദാതാക്കളിലൊന്നായ എറ്റിഎൻറ്റി നെറ്റ്‌വര്‍ക്ക് 24 സ്‌റ്റേറ്റുകളില്‍ പണിമുടക്കി. പൊലിസിനെയും മറ്റും വിളിക്കാന്‍ ഉപയോഗിക്കുന്ന എമര്‍ജന്‍സി നമ്പറുകള്‍ പോലും പലയിടത്തും പ്രവര്‍ത്തനരഹിതമായി എന്ന് ഡെയിലി മെയില്‍. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ ആക്രമണത്താലായിരിക്കാം നെറ്റ്‌വര്‍ക് തകരാറിലായതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ സംശയിക്കുന്നു. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചുവെന്ന് എന്‍ഗ്യാജറ്റ്. 

ആപ്പിള്‍ വെതര്‍ പ്രവര്‍ത്തനരഹിതം

ആപ്പിളിന്റെ വെതര്‍ ആപ് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഒട്ടനവധി പേര്‍ക്ക് പ്രവര്‍ത്തനരഹിതമായി. യുഎസ്, യുകെ, യൂറോപ് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി പേര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഈ വിവരം പങ്കുവച്ചെത്തി.

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
'എന്താണ്?' : ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.

ചാറ്റ്ജിപിറ്റിയും പണിമുടക്കി

പലരും ആശ്രയിക്കുന്ന നിര്‍മ്മിത ബുദ്ധി (എഐ) ടൂളായ ചാറ്റ്ജിപിറ്റിയും പലയിടങ്ങളിലും പണിമുടക്കി. ഇതു മുതലെടുക്കാന്‍ ചാറ്റ്ജിപിറ്റിയുടെ താരതമ്യേന പുതിയ എതിരാളിയായ കോഗ്നിറ്റിയം (Kognitium) സേവനത്തിനുസാധിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സാംസങ് ഒഡിസി ജി8 ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗെയിമിങ് മോണിട്ടറുകളിലൊന്ന്

മൂന്നാം തലമുറയിലെ ഓഡി-ഓലെഡ് ടെക്‌നോളജി കേന്ദ്രീകരിച്ചു നിര്‍മ്മിച്ച സാംസങ് ജി8 ഒഡിസി മോണിട്ടര്‍ 2024ല്‍ ഇതുവരെ പുറത്തിറങ്ങിയ 32-ഇഞ്ച് ഗെയിമിങ് സ്‌ക്രീനുകളില്‍ ഒന്നായിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് 4കെ റെസലൂഷനും, 240ഹെട്‌സ് റിഫ്രെഷ് റേറ്റുമുണ്ട്. ഈ പ്രീമിയം മോണിട്ടറിന്റെ വില 1,300 ഡോളറാണ്. 

കംപ്യൂട്ടെക്‌സ് 2024 ആരംഭിച്ചു

തയ്‌വാനിലെ തയ്‌പെയില്‍ ജൂണ്‍ 4ന് ആരംഭിച്ച കംപ്യൂട്ടിങ് കോണ്‍ഫറന്‍സ് ആയ കംപ്യൂട്ടെക്‌സ് 2024 ഇപ്പോഴും തുടരുന്നു. ഈ വര്‍ഷത്തെ സമ്മളനത്തില്‍ ആഗോള ഭീമന്മാാരയ എഎംഡി, ക്വാല്‍കം, ഇന്റല്‍ എന്‍വിഡിയാ, ആം തുടങ്ങിയ പ്രൊസസര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നൂതന ടെക്‌നോളജികള്‍ പരിചയപ്പെടുത്തുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com