ADVERTISEMENT

വാട്‌സാപ് പോലെയുള്ള തേഡ്-പാര്‍ട്ടി സേവനങ്ങളിലും പ്രവര്‍ത്തിപ്പിക്കാവുന്നതായിരിക്കും തങ്ങളുടെ ലൈവ് ട്രാന്‍സ്‌ലേറ്റ് ഫീച്ചര്‍ എന്ന് അടുത്തിടെ ടെക്‌നോളജി ഭീമന്‍ സാംസങ് അറിയിച്ചിരുന്നു. ഇത് ഉപയോഗിച്ച് വാട്‌സാപ് കോളുകളുടെ തത്സമയ തര്‍ജമയും സാധ്യമായേക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നത് ഐസ് യൂണിവേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന എക്‌സ് യൂസര്‍ ആണ്. ഗ്യാലക്‌സി എഐ സ്യൂട് പ്രവര്‍ത്തിപ്പിക്കാവുന്ന സാംസങ് ഫോണുകള്‍ക്കായിരിക്കും വാട്‌സാപ് കോളുകള്‍ ലൈവ് ആയി തര്‍ജ്ജമ ചെയ്യാന്‍ സാധിക്കുക: 

ഈ പ്രീമിയം ഫീച്ചര്‍ 2025 വരെ ഫ്രീയായി ഉപയോഗിക്കാനായേക്കും. വണ്‍ യുഐ 6.1.1ല്‍ തന്നെ ഇത് ലഭ്യമാക്കും. തര്‍ജമ ഡിവൈസില്‍ തന്നെ വച്ചാണ് നടത്തുക എന്നും, ഡാറ്റ ക്ലൗഡിലേക്കു കൊണ്ടുപോകില്ലെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, പ്രൊസസിങ് കരുത്തുള്ള പ്രീമിയംഫോണുകളില്‍ മാത്രമേ ഇത് ലഭിക്കാന്‍ ഇടയുള്ളു. വാട്‌സാപ്പിനു പുറമെ, ഗൂഗിള്‍ മാപ്‌സ്, ടെലഗ്രാം തുടങ്ങി ചില ആപ്പുകളെയും സാംസങ് ലൈവ് ട്രാന്‍സ്‌ലേറ്റ് സപ്പോര്‍ട്ടു ചെയ്‌തേക്കും. 

ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കാന്‍ കാലതാമസം എടുത്തേക്കുമെന്ന്

ഐഫോണ്‍ 16 സീരിസിനൊപ്പം ആപ്പിളിന്റെ എഐ സംവിധാനമായ ആപ്പിള്‍ ഇന്റലിജന്‍സ് കിട്ടിയേക്കും എന്നു കരുതിയവര്‍ക്ക് തെറ്റിയിരിക്കാം. ഈ ഫീച്ചര്‍ 2025ലെ ഐഓഎസ് 18.4 അപ്‌ഡേറ്റിലെ ലഭിക്കാന്‍ വഴിയുള്ളു എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ തന്റെ പവര്‍ ഓണ്‍ ന്യൂസ് ലെറ്ററില്‍പറയുന്നു. 

Image Credit: canva AI
Image Credit: canva AI

ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും, മാക്കുകള്‍ക്കും പുറമെ ആപ്പിള്‍ വിഷന്‍ പ്രോയ്ക്കും എഐ ലഭിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. ഐഓഎസ് 18 പുറത്തിറക്കുന്നതിനൊപ്പം എഐ ലഭിക്കുമെന്ന തന്റെ പ്രവചനം തെറ്റാണെന്നാണ് ഗുര്‍മന്‍ ഇപ്പോള്‍ പറയുന്നു. കൂടുതല്‍ സ്മാര്‍ട് ആയ സിരി അടക്കം നിരവധി പുതിയ ഫീച്ചറുകള്‍ വൈകുമെങ്കിലും, ടെക്സ്റ്റ് ജനറേഷന്‍, ഫോര്‍മാറ്റിങ് ടൂള്‍ തുടങ്ങി പലതും ഐഫോണ്‍ 16 സീരിസിനൊപ്പം ലഭിക്കും. കാരണം, ഇവ ചാറ്റ്ജിപിറ്റി വഴിയാണ് നല്‍കുക.

ആപ്പിള്‍ വാച്ചുകള്‍ക്ക് സ്‌ക്രീന്‍ വലിപ്പം വര്‍ദ്ധിച്ചേക്കും

ആപ്പിള്‍ വാച്ച് സീരിസ് 10ന്‍ മോഡലുകളുടെ സ്‌ക്രീന്‍ വലിപ്പം വര്‍ദ്ധിപ്പിച്ചേക്കുമെന്നും ഗുര്‍മന്‍. എന്നാല്‍, ഇവയുടെ കനം കുറഞ്ഞേക്കും. ഹെല്‍ത് ഫീച്ചറുകള്‍ ഒക്കെ കൂടുതല്‍ മികവുറ്റതായേക്കും. ആപ്പിള്‍ വാച്ച് അള്‍ട്രായുടെ അടുത്ത പതിപ്പും പുറത്തിറക്കും. അതുപോലെ, എസ്ഇസീരിസില്‍ പുതിയ മോഡലും പണിപ്പുരയിലുണ്ടെന്നും അദ്ദേഹം പറയുന്നു. 

എപ്പിക് ഗെയിംസ് സ്റ്റോറിന് താത്കാലിക അംഗീകാരം നല്‍കി ആപ്പിള്‍

എപ്പിക് ഗെയിംസിന് ഇത് ചരിത്ര നിമിഷം! തങ്ങളുടെ ആപ്പ് സ്റ്റോറിന് ആപ്പിള്‍ അംഗീകാരം നല്‍കിയെന്ന് കമ്പനി അറിയിച്ചു. അങ്ങനെ, സ്വന്തം ആപ് സ്‌റ്റോര്‍ വഴി ആപ്പിള്‍ ഉപകരണങ്ങളില്‍ ആപ്പുകള്‍ നല്‍കാനുള്ള അവകാശം നിലിവില്‍ വരുന്നതിന്റെ നിര്‍വൃതിയിലാണ് എപ്പിക്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ കുത്തകയ്‌ക്കെതിരെ കോടതിയില്‍ ദീര്‍ഘകാലം പോരാടി നേടിയ അവകാശമാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. 

എന്നാല്‍, ആപ്പിളിന്റെ പുതിയ പ്രസ്താവന എപ്പിക്കിന് ഒട്ടും ശുഭസൂചകമല്ല. നിയമ പോരാട്ടം തുടരുമെന്നു തന്നെയാണ് ആപ്പിള്‍ പറയാതെ പറയുന്നതെന്ന തോന്നലാണ് നരീക്ഷകര്‍ക്ക്. എപ്പിക് ഗെയിം സ്റ്റോറിന് തങ്ങള്‍ താത്കാലിക അംഗീകാരമാണ് നല്‍കുന്നത് എന്നാണ് ആപ്പിള്‍ പറഞ്ഞിരിക്കുന്നത്.

Representative image. Photo Credit : StockImageFactory.com/Shutterstocks.com
Representative image. Photo Credit : StockImageFactory.com/Shutterstocks.com

 സമൂഹ മാധ്യമ പോസ്റ്റുകളില്‍ നോക്കി എഐ പഠനത്തിലാണ്

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും, റെഡിറ്റിലും ഒക്കെ ഉപയോക്താക്കള്‍ പബ്ലിക്കായി ഇടുന്ന കമന്റുകളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ് നിര്‍മ്മിത ബുദ്ധി. ഇതില്‍ നിങ്ങള്‍ക്ക് പ്രശനമുണ്ടോ എന്ന് എപി. എഐയുടെ അടുത്ത തലമുറയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ക്കായാണ്ഈ പഠനം. പല ഉപയോക്താക്കള്‍ക്കും ഇത് അത്ര ഇഷ്ടമല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ദീര്‍ഘകാലമായി പല ഫോറങ്ങളിലും പോസ്റ്റുകള്‍ ഇട്ടുവന്നവര്‍ പലരും അത് ഡിലീറ്റു ചെയ്തു തുടങ്ങിയിരിക്കുകയാണ്. അല്ലെങ്കില്‍ അവ എഡിറ്റു ചെയ്ത് അര്‍ത്ഥമില്ലാത്ത വാക്കുകളും വാചകങ്ങളും കൊണ്ട് നിറയ്ക്കുന്നു. ബ്രസീല്‍ ഗവണ്‍മെന്റ് അടക്കം ചില രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പുതിയ ട്രെന്‍ഡിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഫോറങ്ങളിലും മറ്റും സജീവമായി പോസ്റ്റുകളിട്ടുവന്നിരുന്ന പലര്‍ക്കും തങ്ങള്‍ പൊടുന്നനെ ശക്തിഹീനരായി തീര്‍ന്ന തോന്നല്‍ വന്നു തുടങ്ങിയെന്നും എപി. 

ആമസോണ്‍ പ്രൈം ഡേയില്‍ പരിഗണിക്കാവുന്ന ചില കീബോഡ്, മൗസ് കോംബോ ഓഫറുകള്‍

ഉടനെ ആരംഭിക്കാന്‍ പോകുന്ന ആമസോണ്‍ പ്രൈം ഡേ വില്‍പ്പന നടക്കുമ്പോള്‍ കംപ്യൂട്ടര്‍ കീബോഡ്-മൗസ് കോംബോ വാങ്ങാന്‍ ഉദ്ദേശമുണ്ടോ? ഈ മോഡലുകള്‍ പരിഗണിക്കാം:

പ്രോട്രോണിക്‌സ് കീ7 കോംബോ വയര്‍ലെസ് കീബോഡ് ആന്‍ഡ് മൗസ് സെറ്റ്

2.4 ഗിഗാഹെട്‌സ് യുഎസ്ബി റിസീവര്‍, 10 മീറ്റര്‍ വര്‍ക്കിങ് റേഞ്ച്, 12 ഷോട്കട്ട് കീകള്‍, ക്രമീകരിക്കാവുന്ന ഡിപിഐ, 10 ദശലക്ഷം കീ ലൈഫ് തുടങ്ങി പല തരം കരുത്തുകളും ശേഷിയും ഉളളതാണ് തങ്ങളുടെ കീ7 കോംബോ വയര്‍ലെസ് കീബോഡ് ആന്‍ഡ് മൗസ് സെറ്റ് എന്ന് പ്രോട്രോണിക്‌സ്. എംആര്‍പി 1,999 രൂപയുള്ള ഈ കോംബോ ഇത് എഴുതുന്ന സമയത്തു തന്നെ ആമസോണില്‍ 887 രൂപയ്ക്കു വില്‍ക്കുന്നു. (വില്‍ക്കുന്ന വിലയില്‍ മാറ്റം വരാം.)

ഫീച്ചറുകള്‍ നേരിട്ട് വിലയിരുത്താം

എച്പി യുഎസ്ബി സ്പില്‍ റെസിസ്റ്റന്‍സ് കീബോഡ് 

പാനീയങ്ങള്‍ തുളുമ്പിച്ചാടിയാലും വലിയ കുഴപ്പം ഉണ്ടാവില്ലെന്നു പറയുന്ന കീബോഡ് ആണോ നോക്കുന്നത്? എച്പി യുഎസ്ബി സ്പില്‍ റെസിസ്റ്റന്‍സ് കീബോഡ് ഒരു പരിഹാരമായിരിക്കാം. മൂന്നു വര്‍ഷം വാറന്റിയും ഉണ്ട്. കോംബോയ്ക്ക് 2.4ജി വയര്‍ലെസ് ടെക്‌നോളജി ആണ് ഉള്ളത്. 10 മീറ്റര്‍ വരെ വര്‍കിങ് ഡിസ്റ്റന്‍സ്. നാനോ റിസീവറും ഉണ്ട്. എംആര്‍പി 2,198 രൂപ. ഇതെഴുതുന്ന സമയത്ത് 1,349 രൂപയ്ക്ക് വില്‍ക്കുന്നു.

ഫീച്ചറുകള്‍ പരിശോധിച്ച ശേഷം പരിഗണിക്കാം

  • Also Read

സ്റ്റൈലിഷ് കീബോഡ് ആണു നോക്കുന്നതെങ്കില്‍ സെബ്രോണിക്‌സ് കംപാനിയന്‍ 302

പരമ്പരാഗത കെട്ടിലും മട്ടിലുമുളള കീബോഡ് അല്ല വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ സെബ്രോണിക്‌സ് കംപാനിയന്‍ 302 കോംബോ മോഡല്‍ പരിഗണക്കാം. യുവി പ്രിന്റഡ് കീ, 13 മള്‍ട്ടി മീഡിയ കീ, ,800/1400/1600 ഡിപിഐ തുടങ്ങിയവ ലഭിക്കുമെന്നും, കൃത്യതയുള്ള മോഡലാണിതെന്നും സെബ്രോണിക്‌സ്പറയുന്നു. 3,399 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇതെഴുതുന്ന സമയ്തത് വില്‍ക്കുന്നത് 1,848 രൂപയ്ക്കാണ്. 

നേരിട്ട് പരിശോധിച്ച ശേഷം പരിഗണിക്കാം

ലോജിടെക് എംകെ240 നാനോ വയര്‍ലെസ് യുഎസ്ബി കീബോഡും മൗസും

കീബോഡ് നിര്‍മ്മാണത്തില്‍ ദീര്‍ഘകാലമായി ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയായ ലോജിടെക് ഇറക്കിയിരിക്കുന്ന കീബോഡ് മൗസ് കോംബോ ആണ് എംകെ240 വേരിയന്റ്. ഇടംകൈയ്യന്മാര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമുള്ളതാണ് ഇതിനൊപ്പം ലഭിക്കുന്ന മൗസ് എന്നും കമ്പനി പറയുന്നു. ഇതിന് 12 ഫങ്ഷന്‍ കീ, 2.4ഗിഗാഹെട്‌സ് വയര്‍ലെസ്, 1000 ഡിപിഐ, സ്പില്‍-റെസിസ്റ്റന്‍സ് തുടങ്ങി പല ഫീച്ചറുകലും ഉണ്ട്. തരക്കേടില്ലാത്ത രീതിയില്‍ സ്റ്റൈലിഷും ആണ്. എംആര്‍പി 1,995 രൂപ. ഇതെഴുതുന്ന സമയത്തെ വില 1,495 രൂപ. 

നേരിട്ടു വിലയിരുത്തി പരിഗണിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com