ADVERTISEMENT

ഹ്യൂമന്‍ മൊബൈല്‍ ഡിവൈസിന്‍റെ (എച്ച്എംഡി) പുതിയ ഫീച്ചര്‍ ഫോണുകളായ എച്ച്എംഡി 105, എച്ച്എംഡി  110 എന്നിവയുടെ ക്യാംപയിന്റെ പുതിയ മുഖമായി പ്രമുഖ നടനും നിര്‍മാതാവുമായ ജിമ്മി ഷെര്‍ഗില്‍ എത്തുന്നു. ഔട്ട് ഓഫ് ഹോം അഡ്വൈര്‍ടൈസിങ്, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ എന്നിവയിലൂടെ നടത്തുന്ന എച്ച്എംഡി 105, എച്ച്എംഡി 110 ഖൂബ് ചലേഗ 360ഡിഗ്രി ക്യാമ്പയിനിലാണ് ഹിന്ദി, പഞ്ചാബിനിമാ വ്യവസായത്തില്‍ നിന്ന് ഏറെ പ്രശംസ നേടിയ നടന്‍ ജിമ്മി ഷെര്‍ഗില്‍ പ്രത്യക്ഷപ്പെടുക. 

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വിശ്വസനീയവും നൂതനവുമായ ആശയവിനിമയ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എച്ച്എംഡിയുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജിമ്മി ഷെര്‍ഗിലുമായുള്ള ഈ സഹകരണം. എച്ച്എംഡി 105, എച്ച്എംഡി  110 ഖൂബ് ചലേഗ ക്യാമ്പയിനിന്‍റെ മുഖമായി ജിമ്മി ഷെര്‍ഗിലിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്‍റ് രവി കുന്‍വാര്‍ പറഞ്ഞു. 

ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരുമായുള്ളഅദ്ദേഹത്തിന്‍റെ ബന്ധം എല്ലാവര്‍ക്കും വിശ്വസനീയമായ മൊബൈല്‍ അനുഭവങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹ്യൂമന്‍ മൊബൈല്‍ ഡിവൈസുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും ഫീച്ചര്‍ ഫോണുകള്‍ക്ക് പേരുകേട്ടതും, എന്‍റെ മൂല്യങ്ങളുമായി തികച്ചും പ്രതിധ്വനിക്കുന്നതുമായ ബ്രാന്‍ഡാണ് എച്ച്എംഡിയെന്നും ജിമ്മി ഷെര്‍ഗില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com