ADVERTISEMENT

മൂന്ന് വാക്ക്-ഇൻ സ്റ്റോറുകള്‍ ഇന്ത്യയിൽ തുറക്കുന്നതായി പ്രഖ്യാപിച്ചു ഗൂഗിൾ. ഡൽഹിയിലും ബെംഗലൂരുവിലും ഇന്ന് ആരംഭമാകും, മൂന്നാമത്തേത് മുംബൈയിൽ ഉടൻ തുറക്കുമെന്നും ടെക് ഭീമൻ അറിയിച്ചു.

ഈ എക്‌സ്‌ക്ലൂസീവ് സെന്ററുകളിൽ, ഗൂഗിൾ ഉപകരണ ഉടമകൾക്ക്  മികച്ച സേവനം ലഭിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. അതേസമയം ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ മുംബൈയിലും ന്യൂഡൽഹിയിലും തുറന്നിട്ട് ഒരു വർഷത്തിലേറെയായി.

 ഒരു ഉപകരണം റിപ്പയർ ചെയ്യുകയോ, പാർട്സുകള്‍ മാറാനോ, അല്ലെങ്കിൽ ഒരു സംശയം ദൂരികരിക്കാനും ഈ കേന്ദ്രങ്ങളിലെ പരിശീലനം ലഭിച്ച ജീവനക്കാർ  സഹായിക്കും, Pixel ഫോണുകൾ, വാച്ച്, ബഡ്‌സ്, കൂടാതെ FitBit, Nest ഉപകരണങ്ങൾ എന്നിവയുൾപ്പെടെ  ലഭ്യമായ Google ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി ഈ കേന്ദ്രങ്ങൾ സേവനം വാഗ്ദാനം ചെയ്യുന്നു. എഫ് വൺ ഇൻഫോ സൊല്യൂഷൻസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഗൂഗിൾ ഈ എക്‌സ്‌ക്ലൂസീവ് സർവീസ് സെന്ററുകൾ സ്ഥാപിച്ചത്.

English Summary:

Google on Tuesday, August 13, announced the opening of three Google-owned walk-in centres in India, in a bid to expand its retail and after-sales support un the country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com