ADVERTISEMENT

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലപ്പോഴും നാം സൗഹൃദ വലയത്തിൽ അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്കാണ് പിന്തുണയെന്നറിയാൻ ഒരു പോള്‍ എക്സിൽ(ട്വിറ്റർ) പോസ്റ്റ് ചെയ്തത് ഉടമയായ ഇലോൺ മസ്കാണ്. ഇതുവരെയുള്ള അഭിപ്രായ സർവേകളിൽ കമല ഹാരിസിനാണ് മുന്നേറ്റമെങ്കിലും ഇലോൺ മസ്കിന്റെ പോസ്റ്റിൽ മുന്നേറിയത് ട്രംപാണെന്നതാണ് വിചിത്രം.

സൂപ്പർ അണ്‍ സയന്റിഫിക് പോളെന്നു മസ്ക് തന്നെ അഭിപ്രായപ്പെടുന്ന പോൾ പോസ്റ്റ് ചെയ്ത് 6 മണിക്കൂർ പിന്നിടുമ്പോൾ 2,748,935 വോട്ടുകളാണ് വന്നത്. അതിൽ 76.9 ശതമാനം പേരും ട്രംപിനെയും 23.1 ശതമാനം ആളുകൾ കമലയെയും അനുകൂലിച്ചു.

ഒരിക്കൽ ട്രംപിനെ എക്സിൽ നിന്നും വിലക്കിയിരുന്നെങ്കിലും(2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റലിൽ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കുവഹിച്ചെന്ന ആരോപണത്തെ തുടർന്ന്  ട്രംപിനെ 'ആജീവനാന്തം' വിലക്കിയിരുന്നു. 2022-ൽ ട്രംപിൻ്റെ അക്കൗണ്ട് മസ്‌ക് പുനഃസ്ഥാപിച്ചു) സമീപകാല ചർച്ചകളിൽ ട്രംപിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മസ്‌ക്. രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വോട്ടെടുപ്പ്.

താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്തായാലും അതിനുശേഷം പല സാഹചര്യങ്ങളിലും ട്രംപിന് മികച്ച പിന്തുണയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് നൽകുന്നത്.

English Summary:

Elon Musk launched an informal poll on X, pitting Donald Trump against Kamala Harris as the next US president.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com