ഡൗൺലോഡ്, അപ്ലോഡ് വേഗം; ജിയോ, എയർടെൽ, വിഐ മത്സരത്തിൽ ഒന്നാമതെത്തിയ കമ്പനി ഏതെന്നറിയാം
Mail This Article
മൊബൈൽ നെറ്റ്‌വർക്ക് കവറേജ്, വേഗം,5ജി ലഭ്യത,സർവീസ് ക്വാളിറ്റി എന്നിവയിൽ റിലയൻസ് ജിയോ കേരളത്തിൽ മുന്നിൽ. ഓപ്പൺ സിഗ്നലിന്റെ (ഒക്ടോബർ 2024) ഏറ്റവും പുതിയ ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് അനുസരിച്ചാണ് , കേരളത്തിൽ, 83 എംബിപിഎസ് വേഗതയോടെ ഡൗൺലോഡ് സ്പീഡിൽ ജിയോ മികവ് പുലർത്തി. ഡൗൺലോഡ് സ്പീഡിൽ എയർടെൽ 30.3 എംബിപിഎസും വോഡഫോൺ ഐഡിയ 16.1 എംബിപിഎസും വീതം പിന്നിലായിരുന്നു.
ദേശീയതലത്തിലും, ജിയോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, നെറ്റ്‌വർക്ക് വേഗത, കവറേജ്, സർവീസ് ക്വാളിറ്റി സ്ഥിരത എന്നീ മൂന്ന് പ്രധാന മേഖലകളിൽ ആധിപത്യം പുലർത്തുന്നു. 89.5 എംബിപിഎസ് ഡൗൺലോഡ് വേഗമാണ് ജിയോ നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ എയർടെൽ 44.2 എംബിപിഎസും വിഐ 16.9 എംബിപിഎസും വേഗതയാണ് നൽകുന്നത്ന്നി.
വേഗതയ്ക്കും കവറേജിനും പുറമേ, 66.5 ശതമാനം സ്‌കോറുമായി ജിയോ ഇന്ത്യയിലെ ഏറ്റവും സ്ഥിരതയുള്ള നെറ്റ്‌വർക്കായി ഈ റിപ്പോർട്ടിൽ പറയുന്നതായി കമ്പനി അവകാശപ്പെടുന്നു. ഡാറ്റ സേവനങ്ങൾക്കായാലും വോയ്‌സ് കോളുകൾക്കായാലും ജിയോ തടസ്സമില്ലാത്തതും വിശ്വസനീയവുമായ അനുഭവം നൽകുന്നു. വർക്ക് മീറ്റിങുകൾ മുതൽ വിഡിയോ സ്ട്രീമിങ് വരെയുള്ള എല്ലാത്തിനും ഉയർന്ന നിലവാരമുള്ള അനുഭവം ഉറപ്പാക്കുന്നതിൽ ഈ സ്ഥിരത നിർണായകമാണ്.
വേഗം, കവറേജ്, സ്ഥിരത എന്നിവയിൽ ജിയോയുടെ ആധിപത്യം ഇന്ത്യയുടെ ടെലികമ്യൂണിക്കേഷൻ വിപണിയിലെ ഒന്നാമൻ എന്ന സ്ഥാനം ഉറപ്പിക്കുന്നുവെന്നു റിലയൻസ് പറയുന്നു. മൊബൈൽ ഡാറ്റ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന വേഗതയേറിയതും വിശ്വസനീയവും വ്യാപകവുമായ സേവനങ്ങൾ നൽകിക്കൊണ്ട്, ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജിയോ സുസജ്ജമാണെന്നു കമ്പനി വിശദീകരിച്ചു.