മാർക്കും വെയ്റ്റേജും എങ്ങനെ കണക്കാക്കാം?

psc-updates
SHARE

കോളജുകൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ, പോളിടെക്നിക് കോളജുകൾ എന്നിവിടങ്ങളിൽ അധ്യാപക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് താഴെ പറയുന്ന മാനദണ്ഡങ്ങളാണ് പിഎസ്‌സി സാധാരണ സ്വീകരിക്കാറുള്ളത്.

1. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ മാത്രം തയാറാക്കുന്ന റാങ്ക് ലിസ്റ്റ്– Percentage of marks out of 30 + Interview marks out of 20 + upto 7 marks as weightage for non qualifying degrees.

2. പരീക്ഷയും ഇന്റർവ്യൂവും നടത്തുകയും അക്കാദമിക് മാർക്ക് പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ– Marks for Written/OMR/Online test + Interview marks out of 20 + upto 7 marks as weightage for non qualifying degrees

3. പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ– Marks obtained in the Written/OMR/Online test + Credit for academic marks out of 30 (Percentage of marks obtained in the qualifying exarm out of 30) + Interview marks out of 20 + upto 7 marks as weightage for non qualifying degrees

നോൺ ക്വാളിഫൈയിങ് യോഗ്യതകൾക്ക് നൽകുന്ന മാർക്ക് താഴെ പറയുന്നു

1. Non qualifying M.phil- 2 marks

2. Non qualifying Phd- 4 marks

3. Both M.phil & Phd (Non qualifying)- 5 marks

4. Post Doctoral Fellowship- 2 marks

(Non qualifying degree/Qualification എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു തസ്തികയ്ക്ക് അവശ്യം വേണ്ട അടിസ്ഥാന യോഗ്യതയ്ക്ക് (Prescribed qualification) ഉപരിയായി നേടിയ അധിക യോഗ്യതകളാണ്). ഒരു തസ്തികയ്ക്ക് അടിസ്ഥാന യോഗ്യതയായി എംഫിൽ/പിഎച്ച്ഡി/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നിവ നിഷ്കർഷച്ചിട്ടുണ്ടെങ്കിൽ അത് ക്വാളിഫൈയിങ് യോഗ്യതയായി കണക്കാക്കും.

അടിസ്ഥാന യോഗ്യത നേടിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഈ യോഗ്യതയ്ക്ക് പകരമായോ തതുല്യമെന്ന് അവകാശപ്പെട്ടോ ഹാജരാക്കുന്ന എംഫിൽ/ പിഎച്ച്ഡി/ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നിവയ്ക്ക് വെയ്‌റ്റേജ് ലഭിക്കില്ല. ഉദാഹരണത്തിന് ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നിവ എന്നിവ യോഗ്യതകളായി നിശ്ചയിച്ചിട്ടുള്ള ഹയർസെക്കൻഡറി/വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക തസ്തികകൾക്ക് സെറ്റിനു പകരമായി എംഫിൽ/പിഎച്ച്ഡി യോഗ്യതകൾ സ്വീകരിക്കാറുണ്ട്. അപ്രകാരം സെറ്റ് യോഗ്യതയ്ക്കു പകരമായി എംഫിൽ/പിഎച്ച്ഡി എന്നിവ പരിഗണിക്കുമ്പോൾ അവ ക്വാളിഫൈയിങ് യോഗ്യത മാത്രമായേ കണക്കാക്കൂ. വെയ്റ്റേജ് മാർക്ക് ലഭിക്കുകയുമില്ല. എന്നാൽ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നീ അടിസ്ഥാന യോഗ്യതകൾക്കു പുറമേ ഉദ്യോഗാർഥികൾ ഹാജരാക്കുന്ന എംഫിൽ/പിഎച്ച്ഡി/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് യോഗ്യതകൾക്ക് പിഎസ്‌സി വെയ്റ്റേജ് മാർക്ക് നൽകും. കോളജ് അധ്യാപക തസ്തികകൾക്ക് നെറ്റ് യോഗ്യതയ്ക്ക് പകരം പിഎച്ച്ഡി അടിസ്ഥാന യോഗ്യതയായി പരിഗണിക്കുമ്പോൾ പിഎച്ച്ഡിക്ക് വെയ്റ്റേജ് മാർക്ക് ലഭിക്കില്ല.

ഐഐടി/ജെഎൻയു തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും വിശദമായ മാർക്ക് ലിസ്റ്റ് നൽകുന്നതിനു പകരം ഗ്രേഡ് പോയിന്റ് നൽകുന്ന രീതി അവലംബിക്കുന്നുണ്ട്. ചില സ്ഥാപനങ്ങൾ അങ്ങനെയൊന്നും നൽകാറില്ല. ഈ സാഹചര്യത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ ബേസിസ് ഓഫ് മാർക്കിങിൽ അക്കാദമിക് മാർക്കിന്റെ ശതമാനം ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ CGPA (cumulative Grade Point Average), OGPA (Overall Grade Point Average) മാർക്ക് ലിസ്റ്റ് മാത്രം ഹാജരാക്കുന്ന ഉദ്യോഗാർഥികളുടെ Percentage of marks കണക്കാക്കാൻ സാധ്യമല്ലാതെ വരുന്നു. അതിനാൽ CGPA/OGPA മാത്രം ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് പരമാവധി CGPA/OGPA എത്രയാണോ അതിൽ ഉദ്യോഗാർഥികൾക്ക് ലഭിച്ച CGPA/OGPAയുടെ ശതമാനം കണക്കാക്കി അത്രയു ശതമാനം മാർക്ക് ലഭിച്ചതായി കണക്കാക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്. ഉദാഹരണത്തിന് 9 പോയിന്റെ സ്കെയിലിൽ 7.5 മാർക്ക് ലഭിച്ച ഉദ്യോഗാർഥിയുടെ മാർക്കിന്റെ ശതമാനം 7.5x100 = 83.3 എന്നും 10 പോയിന്റ് സ്കെയിലി 9 ൽ 7.5 OGPA ലഭിച്ച ഉദ്യോഗാർഥിയുടെ മാർക്കിന്റെ ശതമാനം 7.5 x100 = 75 എന്നും കണക്കാക്കും.

എന്നാൽ ഗ്രേഡ് സംവിധാനത്തിൽ CGPA/OGPA സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാല തന്നെ Percentage certificate നൽകുകയോ മാർക്ക് ലിസ്റ്റിൽ ഗ്രേഡ് പോയിന്റിനൊപ്പം മാ‌ർക്ക്കൂടി നൽകുകയോ അല്ലെങ്കിൽ Grade Conversion Formula കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ മാർക്കിന്റെ ശതമാനം കണക്കാക്കുകയും ചെയ്യും. എന്നാൽ ഈ രീതിയിലുള്ള മാർക്ക് കണക്കാക്കലിനെതിരെ ഉദ്യോഗാർഥികളിൽ നിന്നും വ്യാപകമായ രീതിയിൽ പരാതികൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ ഭേദഗതി പിഎസ്‌സിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS