പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാന്റെ പരമോന്നത ബഹുമതി
Mail This Article
×
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാനിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ സമ്മാനിച്ചു. ഭൂട്ടാൻ സന്ദർശനത്തിനിടെ മാർച്ച് 22നു ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവാണു നരേന്ദ്ര മോദിക്കു ബഹുമതി സമ്മാനിച്ചത്. ഒരു വിദേശ രാജ്യത്തെ സർക്കാരിന്റെ തലവന് ഇതാദ്യമാണ് ഭൂട്ടാൻ പരമോന്നത ബഹുമതി സമ്മാനിക്കുന്നത്. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദിയെ പരോ രാജ്യാന്തര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേയാണു സ്വീകരിച്ചത്.
English Summary:
Prime Minister Modi Bhutan current affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.