ADVERTISEMENT

മയാമി ഓപ്പൺ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പിൽ പുരുഷ ‍ഡബിൾസ് കിരീടം ചൂടി ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചു. ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിൽ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് 44 –കാരനായ ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വർഷം 43–ാം വയസ്സിൽ ഇന്ത്യൻ വെൽസ് ടൂർണമെന്റ് ജയിച്ചു ബൊപ്പണ്ണതന്നെ സൃഷ്ടിച്ച റെക്കോർഡാണു മയാമിയിൽ മറികടന്നത്. ‘സൺഷൈൻ ഡബിൾ’ എന്നറിയപ്പെടുന്ന വെൽസിലും മയാമിയിലും ജയിച്ച ബൊപ്പണ്ണ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡിനും ഉടമയാണ്. ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ ‍ഡബിൾസ് കിരീടം ചൂടിയാണ് ബൊപ്പണ്ണ ഗ്രാൻസ്‌ലാം റെക്കോർഡ് കുറിച്ചത്. ഓസ്ട്രേലിയൻ താരം മാത്യു എബ്ദനൊപ്പമാണ് ബൊപ്പണ്ണയുടെ ഈ മൂന്നു കിരീടനേട്ടങ്ങളും.

English Summary:

Rohan Bopanna Grandslam current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com