സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
Mail This Article
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എപ്പിഡമിയോളജിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം. ഡിസംബർ 12, 16 തിയതികളിലാണ് അഭിമുഖം. എറണാകുളം ജനറൽ ആശുപത്രിയിലും ലാബ് ടെക്‌നിഷ്യൻ അവസരമുണ്ട്.
തിരുവനന്തപുരം
വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യന്‍ ഒഴിവിൽ ദിവസ വേതന നിയമനം. അഭിമുഖം ഡിസംബർ 12 നു 10ന്. യോഗ്യത: ഡിഎംഎല്‍റ്റി/ ബിഎസ്‌സി എംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷൻ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകുക. 0471–2223594.
കൊല്ലം
നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാര്‍ നിയമനം.
തസ്തിക, യോഗ്യത:
∙എപ്പിഡമിയോളജിസ്റ്റ്: മെഡിക്കല്‍ ബിരുദം, എംപിഎച്ച് /എംഡി/ഡിപിഎച്ച് നിര്‍ബന്ധം അല്ലെങ്കില്‍ ബിരുദം, എംപിഎച്ച്/ഡിപിഎച്ച് നിര്‍ബന്ധം.
∙ലാബ് ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ അംഗീകൃത ഡിഎംഎല്‍ടി ആന്‍ഡ് ബിഎസ്‌സിഎം എല്‍ടി, പാരാമെഡിക്കല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡിഎംഇ സര്‍ട്ടിഫിക്കറ്റ്.
∙ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: കംപ്യൂട്ടർ സയന്‍സില്‍ പിജി/ബിഇ/ബിടെക് ഇലക്ട്രോ ണിക്‌സ്/ഐടി, 3വര്‍ഷ പരിചയം. പ്രായപരിധി: 40 വയസ്സ് കവിയരുത്.
അഭിമുഖം ഡിസംബര്‍ 16നു മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0474–2593313.
എറണാകുളം
ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവിൽ താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ 19നു 11ന്. യോഗ്യത: കാർഡിയോ വാസ്കുലർ ടെക്നോള ജിയിൽ അംഗീകൃത ബിരുദം/ഡിപ്ലോമ. ഇസിഎച്ച്ഒ, ടിഎംടി, ഹോൾട്ടർ എന്നിവയിൽ മുൻപരിചയം. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോഡേറ്റ സഹിതം സൂപ്രണ്ട് ഓഫിസിൽ ഹാജരാകുക. 0484–2386000.