ADVERTISEMENT

കൊല്ലം പത്തനംതിട്ട ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ (എഫ്പിടിസി) ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസോടെ പിജി, 2വര്‍ഷ പരിചയം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. ജനുവരി 23 വരെ അപേക്ഷിക്കാം.

∙പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സിഎഫ്റ്റികെ) പ്രിൻസിപ്പൽ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ശമ്പളം: 60,000. യോഗ്യത: ഫുഡ് ടെക്നോളജി, ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55% മാർക്കോടെ പിജി, പിഎച്ച്ഡി, 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം. ജനുവരി 23 വരെ അപേക്ഷിക്കാം. 0468–2961144. www.supplycokerala.com, www.cfrdkerala.in

വീഡിയോ സ്ട്രിങ്ങർ

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഒാഫിസിൽ വീഡിയോ സ്ട്രിങ്ങറുടെ ഒരു ഒഴിവിൽ കരാർ നിയമനം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷ പരിചയം. സ്വന്തമായി ഫുൾ എച്ച്ഡി പ്രഫഷനൽ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. അപേക്ഷ ജനുവരി 8 നകം ഇമെയിൽ (careersdiotvm@gmail.com) ചെയ്യുക. 0471–2731300.

മിഷൻ കോഒാർഡിനേറ്റർ

തൃശൂർ തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മിഷൻ കോഒാർഡിനേറ്റർ നിയമനം. യോഗ്യത: എംഎസ്ഡബ്യു കമ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എംബിഎ മാർക്കറ്റിങ്. പ്രായപരിധി: 45. ജനുവരി 5 നകം അപേക്ഷിക്കണം. വിലാസം: അസിസ്റ്റന്റ് ഡയറക്‌ടർ ഓഫ് ഫിഷറീസ്, റീജനൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട്. 97454 70331.

English Summary:

GOVT Job various Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com