ADVERTISEMENT

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനു കീഴിൽ 23 ഒഴിവ്. കരാർ നിയമനം. ജനുവരി 15 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് (1): ബിഇ/ബിടെക് (സിഎസ്/ ഇസി/ഐടി)/എംസിഎ, പ്രഫഷനൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്, 4-6 വർഷ പരിചയം; 40; 80,000.

∙സീനിയർ നെറ്റ്‌വർക് എൻജിനീയർ (1): ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്), സിസിഎൻപി/തത്തുല്യ സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം; 35; 52,000.

∙സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ബിടെക്/എംസിഎ/തത്തുല്യം, 5 വർഷ പരിചയം; 35; 50,000.

∙സോഫ്റ്റ്‍വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനീയർ (5): ബിടെക്/എംസിഎ, 2 വർഷ പരിചയം; 35; 28,600.

∙ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ (1): എൻജിനീയറിങ് ബിരുദം, എംബിഎ, 2 വർഷ പരിചയം; 45; 40,000.

∙എൻജിനീയർ (1): ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്), 2-4 വർഷ പരിചയം; 35; 39,000.

∙കോൺട്രാക്ട് സെന്റർ എക്സിക്യൂട്ടീവ് (2): ബിരുദം, കംപ്യൂട്ടർ അറിവ്, 3 വർഷ പരിചയം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 36; 19,950.

∙ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ (11): ബിടെക് (ഐടി/കംപ്യൂട്ടർ സയൻസ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്)/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, 1 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ്‌വെയർ/ കംപ്യൂട്ടർ/ ഐടി), 2 വർഷ പരിചയം; 30; 21,000. www.itmission.kerala.gov.in

English Summary:

State IT Mission Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com