ADVERTISEMENT

കൊല്ലം

ഗവ. വിക്ടോറിയ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് ഒഴിവ്. ദിവസ വേതന താല്‍ക്കാലിക നിയമനം.

യോഗ്യത:

∙സ്റ്റാഫ് നഴ്സ്: പ്ലസ് ടു/തത്തുല്യം, ബിഎസ്‌സി നഴ്സിങ് ബിരുദം/ഗവ. അംഗീകൃത ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് ജയം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.

∙ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: പ്ലസ് ടു/തത്തുല്യം, ഡിസിഎ/ പിജിഡിസിഎ, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ്.

∙പ്രായപരിധി: 40.

ജനുവരി 20 നകം അപേക്ഷിക്കണം. 0474–2752700.

എറണാകുളം

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡി-അഡിഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫിസർ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒാരോ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജനുവരി 17 നു 11ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസിൽ.
യോഗ്യത, പ്രായം, ശമ്പളം:

∙മെഡിക്കല്‍ ഓഫിസര്‍: മോഡേണ്‍ മെഡിസിൻ ബിരുദം അല്ലെങ്കില്‍ സൈക്യാട്രിയില്‍ പിജി; 18-45; 52,000.

∙ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ക്ലിനിക്കല്‍ സൈക്കോളജിയിൽ റിഹാബിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റജിസ്‌ട്രേഷന്‍; 18-45; 39,500.

എറണാകുളം

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യൻ (C-Arm Technician) ഒഴിവ്. ദിവസ വേതന താൽക്കാലിക നിയമനം.

∙യോഗ്യത: സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി/പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (2 വർഷ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. ∙പ്രായപരിധി: 18-36.

അഭിമുഖം ജനുവരി 25 നു 11.30 ന് സിസിഎം ഹാളിൽ. റജിസ്ട്രേഷൻ അന്നേദിവസം 10.30 ന്.

ആലപ്പുഴ

മെഡിക്കല്‍ കോളജിലെ എആര്‍ടി സെന്ററിൽ (ഉഷസ്) ഫാര്‍മസിസ്റ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം ജനുവരി 23നു 10.30ന്. യോഗ്യത: ബി.ഫാം/ഡി.ഫാം, ആരോഗ്യ മേഖലയില്‍ 3വര്‍ഷ പരിചയം. പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക.

English Summary:

Medical College Hospital vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com