ADVERTISEMENT

ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ വിവിധ പിഎസ്‌സി/ യുപിഎസ്‌സി പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായുള്ള അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പാനലിന്റെ കാലാവധി. 3വർഷം വരെ നീട്ടിക്കിട്ടാം.

പിജി യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷ്, കണക്ക്, മലയാളം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ചരിത്രം, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ടെക്നോളജി, സൈബർ ലോ, സൈക്കോളജി, പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ആർട്‌സ്, സ്പോർട്‌സ്, സാഹിത്യം എന്നീ വിഷയങ്ങളിൽ 2വർഷ അധ്യാപന പരിചയം. പ്രായം: 45 നു താഴെ. ശമ്പളം: മണിക്കൂറിൽ 500.

ഏപ്രിൽ 12നകം അപേക്ഷിക്കുക. വിലാസം: പ്രിൻസിപ്പൽ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ് ജയിൽ റോഡ്, ആലുവ- 683 101. 0484 –2623304.

English Summary:

Pre Examination Training Centre Teachers vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com