ADVERTISEMENT

തിരുവനന്തപുരം

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ റസിഡൻഷ്യൽ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലറുടെ 3 ഒഴിവ്.

∙യോഗ്യത: എംഎ സൈക്കോളജി/എംഎസ്ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയിരിക്കണം)/എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തു പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ∙പ്രായം: 25-45.

∙ഒാണറേറിയം: 18,000.

∙അഭിമുഖം ജൂൺ 19നു നെടുമങ്ങാട് ഐറ്റിഡിപി ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകൾ, ഫോട്ടോ, ഐഡി കാർഡ് സഹിതം ഹാജരാകുക.

ഇടുക്കി

പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിൽ സ്റ്റുഡന്റ് കൗൺസിലറുടെ 4 ഒഴിവ്. യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയിരിക്കണം)/എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തു പഠിച്ചവർ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 25-45. ഒാണറേറിയം: 18,000. അഭിമുഖം ജൂൺ 26 നു ഇടുക്കി ഐടിഡി പ്രോജക്റ്റ് ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകൾ, ഫോട്ടോ, ഐഡി കാർഡ് സഹിതം ഹാജരാകുക.

തൃശൂർ

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും 2 സ്റ്റുഡന്റ് കൗണ്‍സിലർ ഒഴിവ്. യോഗ്യത: എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യു. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ജൂണ്‍ 22 കം ലഭിക്കണം. വിലാസം: ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി. പി.ഒ, തൃശ്ശൂര്‍- 680 307. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. 0480–2960400, 2706100.

English Summary:

Student Counselor vacancy in Residential schools and Pre metric Hostels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com