ADVERTISEMENT

സർവകലാശാലകളിൽ ജോലി തേടുന്നവർക്ക് ഇതാ മികച്ച അവസരം. ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രോഗ്രാം കോഒാർഡിനേറ്റർ, അസിസ്റ്റന്റ് പ്രഫസർ, കംപ്യൂട്ടർ ലാബ് ഇൻ ചാർജ്, ടെക്നിക്കൽ അസിസ്റ്റന്റ്, ലക്ചറർ തുടങ്ങി ഒട്ടനവധി ഒഴിവുകളിലാണ് എംജി, കാലിക്കറ്റ്, കുസാറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ അപേക്, ക്ഷണിച്ചിട്ടുള്ളത്.

എംജി

എംജി സർവകലാശാലയുടെ ഇന്റർനാഷനൽ സെന്റർ ഫോർ അൾട്രാഫാസ്റ്റ് സ്റ്റഡീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്/പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്കാണ് അവസരം.

∙എംജി സർവകലാശാലയിൽ ലീഡ് ഡവലപ്പർ–ഫുൾ സ്റ്റാക്ക് (പൈത്തൺ) തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അപേക്ഷ ജൂൺ 30 വരെ.

∙എംജി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഒാൺലൈൻ എജ്യുക്കേഷനിലെ ഒാൺലൈൻ എംബിഎ പ്രോഗ്രാമിൽ ഒരു അസിസ്റ്റന്റ് പ്രോഗ്രാം കോഒാർഡിനേറ്ററുടെ ഒഴിവ്. എസ്‌സി വിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ കരാർ നിയമനം. 3വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: എംബിഎ, യുജിസി/നെറ്റ് ജയം അല്ലെങ്കിൽ പിഎച്ച്ഡി. പ്രായപരിധി: 45. ശമ്പളം: 47,000.

∙എംജി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈയ്ഡ് ഷോർട് ടേം പ്രോഗ്രാംസിലെ ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഒരു കംപ്യൂട്ടർ ലാബ് ഇൻ ചാർജിന്റെ ഒഴിവ്. ഒരു വർഷ കരാർ നിയമനം. 3 വർഷം വരെ നീട്ടിക്കിട്ടാം. യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമ. ജോലി പരിചയം വേണം. ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്ക് അപേക്ഷിക്കാം.

∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് കംപ്യൂട്ടർ സയൻസസിലെ സ്വയം മൾട്ടി മീഡിയ ലാബിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ കരാർ നിയമനം. www.mgu.ac.in

കാലിക്കറ്റ്

∙കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളജിൽ (ഐഇടി) ഇക്കണോമിക്സ് ലക്ചററുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂൺ 21ന്. www.uoc.ac.in

ഡിജിറ്റൽ

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജൂൺ 20 വരെ.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙പെനട്രേഷൻ ടെസ്റ്റർ: 2; ബിരുദം, 1–4 വർഷ പരിചയം; 40,000–50,000.

∙സൈബർ സെക്യൂരിറ്റി എൻജിനീയർ: 1; ഏതെങ്കിലും ബ്രാഞ്ചിൽ എംടെക്/സൈബർ സെക്യൂരിറ്റി/കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി /എംസിഎ; 45,000–55,000.

∙രണ്ടു തസ്തികകളിലും പ്രായപരിധി: 40.

www.duk.ac.in.

ടെക് ലീഡ്, സോഫ്റ്റ്‌വെയർ എൻജിനീയർ

∙തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ടെക് ലീഡ്, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ എൻജിനീയർ ഒഴിവ്. കരാർ നിയമനം. യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി അല്ലെങ്കിൽ തത്തുല്യം. ഒാൺലൈൻ അപേക്ഷ ജൂൺ 24 വരെ. 

കുസാറ്റ്

കൊച്ചി സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 17 ഒഴിവ്. ഒാൺലൈൻ അപേക്ഷ ജൂലൈ 1 വരെ.

വകുപ്പുകൾ: അപ്ലൈയ്ഡ് കെമിസ്ട്രി (1ഒഴിവ്), അപ്ലൈയ്ഡ് ഇക്കണോമിക്സ് (1), അറ്റ്മോസ്ഫറിക് സയൻസസ് (2), കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (1), ഇലക്ട്രോണിക്സ് (1), ഇൻഡസ്ട്രിയൽ ഫിഷറീസ് (2), ഇൻസ്ട്രുമെന്റേഷൻ (2), ഇന്റർനാഷനൽ സ്കൂൾ ഒാഫ് ഫോട്ടോണിക്സ് (1), മാത്‌സ് (1), ഫിസിക്സ് (1), പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി (1), സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസ് (1), സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ് (1), ഷിപ് ടെക്നോളജി (1).

∙ടെക്നിക്കൽ അസിസ്റ്റന്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ 2ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-I ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. www.cusat.ac.in

∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. 5 വർഷം വരെ നീട്ടിക്കിട്ടാം. ജൂലൈ 12 നകം അപേക്ഷിക്കണം.

കാർഷിക

കാർഷിക സർവകലാശാലയുടെ പടന്നക്കാട് കോളജ് ഒാഫ് അഗ്രികൾചറിൽ വിവിധ വകുപ്പുകളിൽ 8 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം.

ഒഴിവുള്ള വകുപ്പുകൾ: അഗ്രികൾചറൽ എക്സ്റ്റൻഷൻ എജ്യുക്കേഷൻ (2 ഒഴിവ്), അഗ്രികൾചറൽ ഇക്കണോമിക്സ് (2), അഗ്രോണമി (1), ഫുഡ് ആൻഡ് ന്യൂട്രിഷൻ(1), ഹോർട്ടികൾചർ(1), മൈക്രോബയോളജി(1). ബന്ധപ്പെട്ട വിഷയങ്ങളിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂൺ 20 വരെ. അഭിമുഖം ജൂൺ 25 നു 9 ന്.

∙കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ 12 ഒഴിവ്. കരാർ നിയമനം. ജൂൺ 21 വരെ അപേക്ഷിക്കാം. അഭിമുഖം ജൂൺ 24 നു 9 ന്.

ഒഴിവുള്ള വകുപ്പുകൾ: ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ, എൻവയോൺമെന്റൽ സയൻസ്, ഒാഷ്യാനോഗ്രഫി/മീറ്റിയറോളജി, ഇന്റഗ്രേറ്റഡ് ബയോളജി, ഇന്റഗ്രേറ്റഡ് മൈക്രോബയോളജി, ഒാഷ്യാനോഗ്രഫി, മീറ്റിയറോളജി/അറ്റ്മോസ്ഫറിക് സയൻസ്.

∙കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര വനശാസ്ത്ര കോളജിലെ വന്യജീവി ശാസ്ത്ര വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ ഒഴിവ്. 2 വർഷ കരാർ നിയമനം. യോഗ്യത: വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജിയിൽ പിജി. ശമ്പളം: 44,100. ജൂൺ 21 നകം അപേക്ഷിക്കണം. അഭിമുഖം ജൂൺ 24 ന് വെള്ളാനിക്കര കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിൽ. www.kau.in

കെടിയു

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, ഒാഫിസ് അറ്റൻഡന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: പത്താംക്ലാസ്. ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് തസ്തികയിൽ ഹെവി/ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. അപേക്ഷ ജൂൺ 26 വരെ. www.ktu.edu.in

സംസ്കൃത

കൈരളി ഗവേഷണ പുരസ്കാരത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ പ്രോജക്ട് ഫെലോ നിയമനം. യോഗ്യത: ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പിജി. അപേക്ഷ ജൂൺ 30 വരെ. വിലാസം: പ്രഫ. ഷംഷാദ് ഹുസൈൻ കെ. ടി., മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, തിരൂർ പ്രാദേശിക ക്യാമ്പസ്, തിരുന്നാവായ, മലപ്പുറം-676 301.

∙ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ എംഎസ്‌സി (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. യോഗ്യത: സൈക്കോളജിയിൽ 55% മാർക്കോടെ പിജി, നെറ്റ്. അഭിമുഖം ജൂൺ 24നു 10ന് സൈക്കോളജി വിഭാഗത്തിൽ. 94473 26808. www.ssus.ac.in

English Summary:

Various Vacancies in Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com