ADVERTISEMENT

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ പരിശീലകരുടെ 46 ഒഴിവ്.

സീനിയർ കോച്ച്, കോച്ച്, അസിസ്റ്റന്റ് കോച്ച്, ട്രെയിനർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്‌സ്‌പെർട് ഗ്രേഡ് II തസ്തികകളിൽ കരാർ നിയമനം. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഫുട്‌ബോൾ, ഹോക്കി, ജൂഡോ, വോളിബോൾ, തായ്‌ക്വോണ്ടോ, റസ്‌ലിങ്, ബാസ്‌കറ്റ്‌ ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ dsyagok@gmail.com എന്ന ഇ–മെയിലിലോ നേരിട്ടോ ജൂൺ 22 നകം അയയ്‌ക്കണം. വിലാസം: ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം–695 033.

കൂടുതൽ വിവരങ്ങൾക്ക്: 97466 61446.

28 ഒഴിവ്

ഡയറക്ടറേറ്റ് ഒാഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ 28 കരാർ നിയമനം. ജൂൺ 22 വരെ അപേക്ഷിക്കാം. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലാണ് ഒഴിവ്.

∙തസ്തികകൾ: വാർഡൻ കം ട്യൂട്ടർ (12), കെയർ ടേക്കർ (6), സ്പോർട്സ് സ്റ്റോർ കീപ്പർ (1), ധോബി (2), ഗ്രൗണ്ട്സ് മെയിന്റനർ കം ഗാർഡനിങ് സ്റ്റാഫ് (4), കംപ്യൂട്ടർ അസിസ്റ്റന്റ് (1), റിഹാബിലിറ്റേഷൻ നഴ്സിങ് അസിസ്റ്റന്റ് (1), ലൈബ്രേറിയൻ (1). www.dsya.kerala.gov.in

English Summary:

Coach Trainer vacancies in Sports Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com