ADVERTISEMENT

തിരുവനന്തപുരം

കോളജ് ഓഫ് എൻജിനീറിങ്ങിൽ (സിഇടി) അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. താൽക്കാലിക നിയമനം. ജൂലൈ 8നു 9 ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ബന്ധപ്പെട്ട വിഭാഗത്തിൽ ഹാജരാകുക. 0471–2515502.

കാര്യവട്ടം ഗവ. കോളജിൽ ബോട്ടണി ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 5 നു 11 ന്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 91889 00161.

തൃശൂർ

പുല്ലൂട്ട് കെകെടിഎം ഗവ. കോളജിൽ സംസ്‌കൃതം ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 3 നു 2 ന്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0480–2802213.

കണ്ണൂർ

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റലുകളിൽ സ്റ്റുഡന്റ് കൗണ്‍സലർ നിയമനം. യോഗ്യത: എംഎ സൈക്കോളജി/എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സലിങ് പരിശീലനം നേടിയിരിക്കണം) പ്രായം: 25-45. പട്ടികവര്‍ഗ വിഭാഗക്കാർക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. അഭിമുഖം ജൂലൈ 3നു 10.30ന് കണ്ണൂര്‍ ഐടിഡിപി ഓഫിസില്‍.

കണ്ണൂർ

പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അധ്യാപക ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ബിരുദം (ഹിന്ദി, കണക്ക്, സയന്‍സ്, ഇംഗ്ലിഷ്, സോഷ്യല്‍ സയന്‍സ്), ബിഎഡ് യോഗ്യതക്കാർക്കും യുപി വിഭാഗത്തില്‍ ബിരുദം, ബിഎഡ്/ ടിടിസി യോഗ്യതക്കാർക്കും അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 5നു 11 ന് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഹാജരാകുക. 97449 80206, 82814 15123.

മലപ്പുറം

വണ്ടൂർ അംബേദ്‌കർ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 3നു 10 ന്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. 0493–1249666.

പാലക്കാട്

തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 2 ന്. ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരും, കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും പങ്കെടുക്കാം. 0466–2270353.

വയനാട്

മേപ്പാടി ഗവ. പോളിടെക്‌നിക്കിൽ ലക്ചറര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ടെക്‌നിഷ്യന്‍, ഡമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ജൂലൈ 3 നു 11ന്.

യോഗ്യത:

∙മെക്കാനിക്കല്‍ എൻജിനീയറിങ് ലക്ചറര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് എൻജിനീയറിങ് ബിരുദം.

∙ഫിസിക്‌സ്, ഇംഗ്ലിഷ് ലക്ചറര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ പിജി.

∙ഡമോണ്‍സ്‌ട്രേറ്റര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ. ∙ട്രേഡ് ടെക്‌നിഷ്യന്‍: ടിഎച്ച്എസ്എസ്എല്‍സി, വിഎച്ച്എസ്‌സി, ഐടിഐ.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകുക. 0493–6282095.

English Summary:

Teacher Jobs Career opportunities in various Schools/Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com