ADVERTISEMENT

വിവിധ ജില്ലകളിലായി ടീച്ചർ, ഹെൽത്ത് വർക്കർ, വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ, ഓവർസിയർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. ഇന്റർവ്യൂ ഉടൻ. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

എറണാകുളം

ഇഎംജിഎച്ച് എസ്എസ്

ഫോർട്ട്കൊച്ചി∙ ഇഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 10ന് 10ന്.

കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസ്

പെരുമ്പാവൂർ ∙ കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്(ജൂനിയർ)അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 23ന് 10ന്.

പല്ലാരിമംഗലം സ്കൂൾ

കോതമംഗലം∙ പല്ലാരിമംഗലം ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി അറബി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8നു 10.30ന്.

കുറിച്ചിലക്കോട് ജിഎൽപിഎസ്

പെരുമ്പാവൂർ ∙ കുറിച്ചിലക്കോട് ഗവ.എൽപി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 10ന് 2ന്.

കണ്ണൂർ

ഗെസ്റ്റ് ലക്ചറർ നിയമനം

പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെകനിക് കോളജിൽ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ജൂലൈ 10ന് രാവിലെ 10ന് കോളജിൽ എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും. 9497763400.

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഉറുദു വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.

അപേക്ഷ ജൂലൈ 9 നകം നേരിട്ടോ തപാലിലോ കോളജിൽ സമർപ്പിക്കണം. 0490 2320227, 9188900212. 

വയനാട്

കണിയാമ്പറ്റ ∙ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസി. പ്രഫസർ ഇൻ ഫൈൻ ആർട്‌സ്, അസി. പ്രഫസർ ഇൻ പെർഫോമിങ് ആർട്‌സ്, അസി. പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 9നു രാവിലെ 11ന്. 9846717461.

വാളവയൽ ∙ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 8ന് 10.30ന് സ്കൂളിൽ നടക്കും.

ആലപ്പുഴ

പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്

മുളക്കുഴ ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിന്റെ ഒഴിവിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു. 11നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും. സംസ്ഥാന നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും പാലിയേറ്റീവ് കെയർ നഴ്സിങ് പരിശീലന കോഴ്സും പാസായ സാന്ത്വന പരിചരണ രംഗത്തു മുൻപരിചയമുള്ളവർക്ക് പങ്കെടുക്കാം. ജൂലൈ 10ന് വൈകിട്ട് 3നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.

കോഴിക്കോട്

ഓവർസീയർ നിയമനം

പനമരം ∙ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ഓവർസീയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 11നു രാവിലെ 11ന്.

വർക്‌ഷോപ് ഇൻസ്ട്രക്ടർ

ദ്വാരക ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 8നു രാവിലെ 10.30ന്. 04935 295068.

ഹെൽത്ത് വർക്കർ

വില്യാപ്പള്ളി ∙ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (എംപിഎച്ച്ഡബ്ല്യു) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജൂലൈ 9ന് 11ന് പഞ്ചായത്ത് ഓഫിസിൽ.

English Summary:

Teacher Health Worker job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com