ADVERTISEMENT

വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിൽ അധ്യാപകരാകാൻ അവസരം. എഴുത്തുപരീക്ഷയില്ല, അഭിമുഖത്തിനു അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

തിരുവനന്തപുരം

കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 22 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

തിരുവനന്തപുരം ∙ഗവ. സംസ്കൃത കോളജിലെ വ്യാകരണ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. അപേക്ഷ ജൂലൈ 20 വരെ. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫിസിൽ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, നിർദ്ദിഷ്ട യോഗ്യതക്കാർക്ക് അപേക്ഷിക്കാം. 91889 00159.

ഇടുക്കി

ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ ഒഴിവിൽ ദിവസവേതന നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ പിജിയാണ് യോഗ്യത. അഭിമുഖം ജൂലൈ 9 നു 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 0486–2232477, 2233250.

തൃശൂർ

രാമവര്‍മ്മപുരം∙ ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ 2ഹിന്ദി ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. യോഗ്യത: ബിഎ, എംഎ,  ബിഎഡ് ഹിന്ദി, കെ-ടെറ്റ് (കാറ്റഗറി മൂന്ന്)/ സെറ്റ് എംഎഡ്, എംഎ എജ്യൂക്കേഷന്‍, പിഎച്ച്ഡി, സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 11നു 11ന് ഹാജരാകുക. 0487–2332340, 94467 88320.

തൃശൂർ∙പുല്ലൂട്ട് കെകെടിഎം ഗവ. കോളജില്‍ ബോട്ടണി വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 12 നു 10 ന്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗെസ്റ്റ് പാനലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ ഇ-മെയിലായി (botkktm@gmail.com) അയക്കണം. 0480–2802213.

തൃശൂർ∙ചേലക്കര ഗവ. പോളിടെക്നിക് കോളജില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതന നിയമനം.

തസ്തിക, യോഗ്യത:

∙ലക്ചറർ (മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി): ബന്ധപ്പെട്ട വിഷയത്തില്‍ പിജി.

∙സിവില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ തത്തുല്യം.

∙ഡെമോന്‍സ്ട്രേറ്റര്‍ (സിവില്‍), വർക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍): ബന്ധപ്പെട്ട വിഷയത്തില്‍ ടിഎച്ച്എസ്എല്‍സി/ഐടിഐ/തത്തുല്യം/ഡിപ്ലോമ. അഭിമുഖം ജൂലൈ 10നു 11ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 0488–4254484.

∙ തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ദിവസവേതന നിയമനം. ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലാണ് അവസരം. അഭിമുഖം ജൂലൈ 10മുതൽ 22 വരെ. 0487–2334144.

മലപ്പുറം

പെരിന്തല്‍മണ്ണ∙ ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചററുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഒന്നാം ക്ലാസോടെ ബിടെക്/എംടെക് (സിവിൽ എൻജിനീയറിങ്). അഭിമുഖം ജൂലൈ 11 നു 10 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകുക.

∙ഇംഗ്ലിഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ ഉപജില്ലകളിൽ റിസോഴ്‌സ് അധ്യാപക നിയമനം. യോഗ്യത: ഇംഗ്ലിഷ് ബിരുദം, ടിടിസി/ ഡിഎഡ്/ ഡിഎൽഎഡ്/ ബിഎഡ്. അഭിമുഖം ജൂലൈ 12 നു 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസിൽ. 0483–2734888.

കണ്ണൂർ

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളജില്‍ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിൽ ഗെസ്റ്റ് ഫാക്കൽറ്റി നിയമനം. മാത്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലാണ് ഒഴിവ്. അഭിമുഖം ജൂലൈ 11നു 10ന്. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകുക. 94977 63400.

English Summary:

Teachers Job Opportunities in various districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com