ADVERTISEMENT

വിവിധ ജില്ലകളിലായി ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, അഡ്മിനിസ്ട്രേറ്റർ, ടീച്ചർ തുടങ്ങിയ തസ്തികകളിൽ ഒട്ടേറെ അവസരം. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

അധ്യാപക ഒഴിവ്

തിരുവനന്തപുരം

ഗവ. ലോ കോളജിൽ നിയമ വിഷയത്തിൽ 2 ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 19നു 10.30 ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്ത, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകുക.

എറണാകുളം

ഇടക്കൊച്ചി∙ സീയന്ന കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, കൊമേഴ്സ്, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. ജൂലൈ 19നു മുൻപ് ബയോഡേറ്റ മെയിൽ ചെയ്യണം. sienacollegemail@gmail.com 0484-2972720

പിറവം∙ എംെകഎം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപക ഒഴിവ്. അപേക്ഷജൂലൈ 24 വരെ. 7091mkmhss@gmail.com.

കാലടി∙ ശ്രീശങ്കര കോളജിൽ ബയോകെമിസ്ട്രി പിജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. യോഗ്യത: ബയോ കെമിസ്ട്രിയിൽ പിജി, നെറ്റ്/പിഎച്ച്ഡി, ജോലിപരിചയം. അവസാന തീയതി: ജൂലൈ 30. വെബ്സൈറ്റ് : www.ssc.edu.in

ആലപ്പുഴ

മാവേലിക്കര ∙ ഗവ.വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിൽ അഭിമുഖം ജൂലൈ 19നു 2നു നടക്കും.

കോഴിക്കോട്

കൽപറ്റ ∙ സർക്കാർ പ്രൈമറി സ്കൂളിൽ ഇംഗ്ലിഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് 3 ഉപജില്ലകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റിസോഴ്സ് അധ്യാപക നിയമനം. അഭിമുഖം ജൂലൈ 22നു 11നു ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഒാഫിസിൽ. ബിഎ ഇംഗ്ലിഷ് (കമ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷനൽ), ഇംഗ്ലിഷിൽ ടിടിസി, ബിഎഡ്, ഡിഎഡ്, ഡിഇഐഇഡി യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം.

ഫാർമസിസ്റ്റ്: ഫാർമസി കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ഡിഫാം യോഗ്യതക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി; 40; ഇന്റർവ്യൂ ജൂലൈ 19നു 11ന്.

ലാബ് ടെക്നിഷ്യൻ: പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനോടു കൂടിയ ഡിഎഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി; 40; ഇന്റർവ്യൂ ജൂലൈ 20നു 11ന്.

തൃശൂർ

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തൃശൂർ പൂങ്കുന്നത്തെ മത്സ്യബോർഡ് കേന്ദ്ര ഒാഫിസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനം. ‌ഒരു വർഷ കരാർ നിയമനം. www.fisheries.kerala.gov.in, 0487–2383088.

മലപ്പുറം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ അധ്യാപക ഒഴിവുകളിൽ അഭിമുഖം ജൂലൈ 18നു 10ന് നടക്കും. പിജിടി മാത്‌സ്, പ്രൈമറി ടീച്ചർ, മലയാളം ടീച്ചർ തസ്തികളിലാണു താൽക്കാലിക ഒഴിവുകൾ. 0483-2734963, 9037910408.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com